Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ആശ്വസിക്കാം, ആന്ദ്രെ റസ്സല്‍ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ആംബ്രിസ് പകരക്കാരന്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസിന് വന്‍ തിരിച്ചടി. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് താരത്തിന് തിരിച്ചടിയായത്. നേരത്തെ തന്നെ റസ്സലിന് പകരക്കാരനെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നു.

1

മികച്ച ഫോമില്‍ കളിച്ച താരമായിരുന്നു റസ്സല്‍. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് നല്ല് രീതിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. മാധ്യമങ്ങള്‍ നേരത്തെ എന്തുകൊണ്ട് റസ്സലിന് പകരക്കാരനെ കൊണ്ടുവരുന്നില്ലെന്ന് ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ റസ്സല്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണെന്ന വാദമുയര്‍ത്തിയാണ് വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഇതിനെ പ്രതിരോധിച്ചത്. എന്നാല്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ റസ്സലിന് പരിക്ക് തടസ്സമാകുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ നാല് മത്സരങ്ങളാണ് റസ്സല്‍ കളിച്ചത്. റസ്സലിന് പകരക്കാരനായി സുനില്‍ ആംബ്രിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്റിനെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സ് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ആംബ്രിസ് കാഴ്ച്ചവെച്ചിരുന്നു. ഇതാണ് ടീമിലുള്‍പ്പെടുത്താന്‍ സഹായിച്ചത്. അതേസമയം ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ വിന്‍ഡീസീന് സെമി സാധ്യതയുള്ളൂ. ഇപ്പോള്‍ തന്നെ പോയിന്റ് പട്ടികയില്‍ പിന്നിലാണ് വിന്‍ഡീസ്. റസ്സലിന്റെ മടക്കം വലിയ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്.

വിന്‍ഡീസിന്റെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. റസ്സലിനും ഗെയിലിനുമായി പ്രത്യേക തന്ത്രങ്ങള്‍ ഇന്ത്യ ഒരുക്കിയിരുന്നു. അതിനിടെയാണ് താരത്തിന്റെ മടക്കം. റസ്സലിനായി തന്ത്രങ്ങളുണ്ടെന്ന് യുസവേന്ദ്ര ചാഹല്‍ പറഞ്ഞിരുന്നു. താനും കുല്‍ദീപും റസ്സലിന് ഒരുപാട് പന്തെറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് റസ്സലിനെ നേരിടാന്‍ അറിയാമെന്നും ചാഹല്‍ പറഞ്ഞു. മത്സരത്തില്‍ റസ്സലിനും സമ്മര്‍ദമുണ്ടാവുമെന്നും, അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ചാഹല്‍ പറഞ്ഞിരുന്നു.

Story first published: Monday, June 24, 2019, 21:55 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+