ലോര്‍ഡ്‌സില്‍ റേഡിയോ സെറ്റ് വില്‍പനക്കാരനായി സച്ചിന്റെ മകന്‍; ആരാധകര്‍ക്ക് ഞെട്ടല്‍
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനം ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സ്റ്റേഡയത്തില്‍ റേഡിയോ സെറ്റ് വില്‍പ്പനക്കാരനായി സച്ചിന്റെ മകന്‍ അര്‍ജുന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് കഴുത്തില്‍ തൂക്കിയ വില്‍പനപാത്രവുമായി അര്‍ജുന്‍ തന്റെ പുതിയ വേഷമണിഞ്ഞത്.
അര്‍ജുനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരാണ് റേഡിയോ സെറ്റുകള്‍ വില്‍ക്കുന്നതെന്നു നോക്കൂ. അമ്പതെണ്ണം വിറ്റഴിച്ചു. വളരെ കുറച്ചുമാത്രമാണ് ശേഷിക്കുന്നതെന്നും ഭാജി പറയുന്നു. ലണ്ടനിലെ എംസിസി യുവ ക്രിക്കറ്റ് അക്കാദമിയില്‍ അര്‍ജുന്‍ ബൗളിങ് പരിശീലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലണ്ടനിലെ ജീവിതം.

കനത്ത മഴയെ തുടര്‍ന്ന് ലോര്‍ഡ്‌സിലെ നനഞ്ഞുകുതിര്‍ന്ന മൈതാനം കളിക്കുവേണ്ടി ഉണക്കിയെടുക്കാന്‍ അര്‍ജുന്‍ കഴിഞ്ഞദിവസം സഹായിച്ചിരുന്നു. ഗ്രൗണ്ട് സ്റ്റാഫിന് ജോലിഭാരം കൂടിയതോടെയാണ് അര്‍ജുന്‍ അവരെ സഹായിക്കാനായി ഇറങ്ങിയത്. മകന്‍ ഗ്രൗണ്ട്‌സ്മാന്റെ ജോലി ചെയ്യുമ്പോള്‍ സച്ചിന്‍ ഗ്യാലറിയിരിപ്പുണ്ടായിരുന്നു.
ശ്രീലങ്കക്കെതിരായ യൂത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. ടീം ഏകദിന പരമ്പര ആരംഭിച്ചതോടെ ഒഴിവു സമയം ആഘോഷിക്കാന്‍ അര്‍ജുന്‍ ലണ്ടനിലെത്തി. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റുമൊത്തുള്ള അര്‍ജുന്റെ ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ കളികള്‍ കണ്ടും അവര്‍ക്കൊപ്പം ചെലവഴിച്ചും കൂടുതല്‍ പരിചയസമ്പത്ത് നേടുകയാണ് അര്‍ജുന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications