For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: സെമി ലൈനപ്പായി... ദില്ലിയെ ആന്ധ്ര തകര്‍ത്തു, സൗരാഷ്ട്രയും മുന്നേറി

മഹാരാഷ്ട്രയും കര്‍ണാടകയുമാണ് നേരത്തേ സെമിയിലെത്തിയ ടീമുകള്‍

By Manu

ദില്ലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ധ്രാ പ്രദേശും സൗരാഷ്ട്രയും സെമി ഫൈനലില്‍ കടന്നു. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. കര്‍ണാടക, മഹാരാഷ്ട്ര എന്നിവര്‍ കഴിഞ്ഞ ദിവസം അവസാന നാലിലേക്ക് മുന്നേറിയിരുന്നു. ഗൗതം ഗംഭീര്‍ ഉള്‍പ്പെട്ട ശക്തമായ ദില്ലി ടീമിനെയാണ് ക്വാര്‍ട്ടറില്‍ ആന്ധ്ര തകര്‍ത്തുവിട്ടത്. ദില്ലിയുടെ ഇന്നിങ്‌സ് വെറും 111 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

2

നാലു വിക്കറ്റെടുത്ത സൂര്യകുമാര്‍ യാദവാണ് ദില്ലിയുടെ അന്തകനായത്.ഗംഭീറിനെ കൂടാതെ ഉന്‍മുക്ത് ചാന്ദ്, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖരുടെയെല്ലാം വിക്കറ്റ് സൂര്യകുമാര്‍ നേടി. 38 റണ്‍സെടുത്ത പന്താണ് ദില്ലിയുടെ ടോപ്‌സ്‌കോററായത്. മറുപടിയില്‍ ആന്ധ്രയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും രണ്ടാം വിക്കറ്റില്‍ ഹനുമാന്‍ വിഹാരി-അശ്വിന്‍ ഹെബ്ബാര്‍ ജോടി 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ആന്ധ്രയെ വിജയത്തിലെത്തിച്ചു. 28.4 ഓവറില്‍ നാലു വിക്കറ്റിന് ആന്ധ്ര ലക്ഷ്യത്തിലെത്തി.

മറ്റൊരു ക്വാര്‍ട്ടറില്‍ ബറോഡയെയാണ് സൗരാഷ്ട്ര മൂന്നു വിക്കറ്റിന് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ എട്ടു വിക്കറ്റിന് 247 റണ്‍സാണ് നേടിയത്. മറുപടിയില്‍ 48.4 ഓവറില്‍ ഏഴു വിക്കറ്റിന് സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. 82 റണ്‍സെടുത്ത അവി ബാറോറ്റാണ് സൗരാഷ്ട്രയുടെ ടോപ്‌സ്‌കോറര്‍.

Story first published: Friday, February 23, 2018, 9:10 [IST]
Other articles published on Feb 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+