Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആന്ധ്രപ്രദേശ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. ഒരു മാഗസിന്റെ കവര്‍പേജില്‍ ഭഗവാന്‍ വിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന കേസിലാണ് ധോണിക്കെതിരെ അനന്തപുര്‍ കോടതി വാറന്റ് പുറപ്പെടുവിച്ചത്.

ധോണിക്ക് ജനുവരി 7ന് മുമ്പായി വാറന്റ് കൈപ്പറ്റാന്‍ സാധിച്ചില്ലെന്ന് ധോണിയുടെ കൗണ്‍സില്‍മാരായ രജനിഷ് ചോപ്രയും പങ്കജ് ഭാഗ്ലയും കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വാറന്റ് പിന്‍വലിക്കുകയായിരുന്നു. ധോണി ഇപ്പോള്‍ ഏകദിന ക്രിക്കറ്റ് സീരീസിനായി ഓസ്‌ട്രേലിയയിലാണുള്ളത്. അതുകൊണ്ടുതന്നെ വാറന്റ് കൈപ്പറ്റാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല.

ms-dhonii

ധോണിക്ക് വാറന്റ് കൈപ്പറ്റാന്‍ സാധിച്ചില്ലെന്ന് കൗണ്‍സില്‍മാര്‍ അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ, ധോണി അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന അഭ്യൂഹത്തിന് വിരാമമായി. ധോണിയുടെ വാറന്റ് കാലാവധി നീട്ടിയിരുന്നെങ്കില്‍ ക്രിക്കറ്റ് കളിക്കുശേഷം ഇന്ത്യയിലെത്തുന്ന ധോണി കോടതിയിലെത്തി ജാമ്യമെടുക്കേണ്ട സ്ഥിതിവിശേഷമുണ്ടാകുമായിരുന്നു.

2013ല്‍ ഒരു ബിസിനസ് മാഗസിന്‍ കവറിലാണ് ധോണി ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിഷ്ണുവിന്റെ കൈകളില്‍ ഷൂസ്, ലേസ് തുടങ്ങി ധോണി അഭിനയിക്കുന്ന പരസ്യങ്ങളിലെ ഉത്പന്നങ്ങളും ഉണ്ടായിരുന്നു. ഇത്, ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുകാട്ടി വിഎച്ച്പി പ്രവര്‍ത്തകന്‍ ശ്യാം സുന്ദറാണ് ധോണിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്.

Story first published: Wednesday, January 20, 2016, 10:13 [IST]
Other articles published on Jan 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+