Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോറി രാജസ്ഥാന്‍, ദ്രാവിഡ് പോലും വെറുത്തുപോയി

മുംബൈ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നൊക്കെ പറയാറില്ലേ, അതുപോലെ ഒന്നായിരുന്നു മുംബൈ ഇന്ത്യന്‍സിലേക്കുള്ള കോറി ആന്‍ഡേഴ്‌സന്റെ തിരിച്ചുവരവ്. 44 പന്ത്, ഇതില്‍ ഒമ്പതെണ്ണം ഫോര്‍, ആറെണ്ണം സിക്‌സ്. 95 റണ്‍സോടെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് കളിച്ച് ആന്‍ഡേഴ്‌സണ്‍ മുംബൈ മുടക്കിയ നാലരക്കോടിയുടെ മൂല്യം കാണിച്ചു.

14.3 ഓവറില്‍ 190 റണ്‍സ് പ്രതിരോധിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആ ടീം മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ല. ഷെയ്ന്‍ വാട്‌സന്റെ ശരാശരിയിലും താഴ്ന്ന ക്യാപ്റ്റന്‍സിയും ദുര്‍ബലമായ ബൗളിംഗുമാണ് രാജസ്ഥാന് പണികൊടുത്തത്. സഞ്ജു സാംസനും കരുണ്‍ നായരും അടിച്ച അര്‍ഥ സെഞ്ചുറികള്‍ പോലും പാഴായി.

അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് ആദിത്യ താരെ മുംബൈയെ പ്ലേ ഓഫിലേക്ക് നയിച്ചത്. തുടര്‍ന്നുള്ള മുംബൈയുടെ ആഘോഷം ഫൈനല്‍ ജയിച്ചതിനും മേലെയായിരുന്നു.

താരമായി താരെ

താരമായി താരെ

നേരിട്ട ആദ്യ പന്തില്‍ സിക്‌സറോടെ മുംബൈയെ പ്ലേ ഓഫിലെത്തിച്ച ആദിത്യ താരെയുടെ ആഹ്ലാദ പ്രകടനം.

പിടി ഒരു കെട്ടിപ്പിടുത്തം

പിടി ഒരു കെട്ടിപ്പിടുത്തം

മാന്‍ ഓഫ് ദ മാച്ച് കോറി ആന്‍ഡേഴ്‌സനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്ന മുംബൈ ടീമുടമ നിത അംബാനി

ചിരിക്കാതെ പിന്നെ

ചിരിക്കാതെ പിന്നെ

മുംബൈയുടെ ഐക്കണായ സച്ചിനും മെന്ററായ കുംബ്ലെയും പോലും തുള്ളിച്ചാടിപ്പോയ വിജയമായിരുന്നു ഇത്.

 ആന്‍ഡേഴ്‌സാ, ഇതെന്തൊരടി

ആന്‍ഡേഴ്‌സാ, ഇതെന്തൊരടി

ആറ് സിക്‌സും ഒമ്പത് ഫോറുമായി കോറി ആന്‍ഡേഴ്‌സണ്‍ തന്റെ വില കാണിച്ചു. ശരിക്കുള്ള കോറി ആന്‍ഡേഴ്‌സനെ ആദ്യമായി കാണുകയായിരുന്നു മുംബൈ

ഓടുന്ന ഓട്ടം കണ്ടാ

ഓടുന്ന ഓട്ടം കണ്ടാ

വിജയറണ്‍സ് നേടിയ ശേഷം ഡഗ് ഔട്ടിലേക്ക് ഓടിക്കയറുന്ന ആദിത്യ താരെ

പാവം സഞ്ജു

പാവം സഞ്ജു

സഞ്ജുവിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ.

 ക്യാപ്റ്റന്‍ പാഴ്

ക്യാപ്റ്റന്‍ പാഴ്

18 പന്തില്‍ എട്ട് റണ്‍സെടുത്ത വാട്‌സന്‍ ബൗൡഗിലും പരാജയമായി, ക്യാപ്റ്റന്‍സിയിലും ദയനീയ പ്രകടനമായിരുന്നു വാട്‌സന്റേത്

ഹസി ബൗള്‍ഡ്

ഹസി ബൗള്‍ഡ്

മൈക് ഹസി ക്ലീന്‍ ബൗള്‍ഡാകുന്നു. ഹസിയും പൊളാര്‍ഡും ഒരോവറില്‍ പുറത്തായപ്പോള്‍ മുംബൈയുടെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു

മുംബൈ ഇന്ത്യന്‍സിനെ കണ്ടിക്കാ

മുംബൈ ഇന്ത്യന്‍സിനെ കണ്ടിക്കാ

വിജയശേഷം മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന അമ്പാട്ടി റായിഡു, 10 പന്തില്‍ 30 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന.

പാഴായ പ്രകടനം

പാഴായ പ്രകടനം

ബ്രാഡ് ഹോഡ്ജിന്റെ വെടിക്കെട്ടിനും രാജസ്ഥാനെ രക്ഷിക്കാനായില്ല

Story first published: Monday, May 26, 2014, 12:32 [IST]
Other articles published on May 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+