വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍

കോറി ആന്‍ഡേഴ്‌സനാണ് ഇരുവരെയും താരതമ്യം ചെയ്തത്

corey

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും സമീപകാലത്തുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ അടക്കമുള്ള പല വമ്പന്‍ ടീമുകളെയും പോലെ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യ പരീക്ഷണമെന്ന അഭിപ്രായമായിരുന്നു ഇവയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ഇന്ത്യന്‍ നായകന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെയം ടെസ്റ്റില്‍ കോലിയെയും ക്യാപ്റ്റന്‍മാരാക്കണമെന്ന് പലരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് കോലിയില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ധോണിയുടെ മടങ്ങിവരവ്... ഒന്നും എളുപ്പമല്ല! തിരിച്ചടിയാവുന്നത് ഒരൊറ്റ കാര്യം- അഭിപ്രായം അസ്ഹറിന്റേത്ധോണിയുടെ മടങ്ങിവരവ്... ഒന്നും എളുപ്പമല്ല! തിരിച്ചടിയാവുന്നത് ഒരൊറ്റ കാര്യം- അഭിപ്രായം അസ്ഹറിന്റേത്

നിയന്ത്രണം വിട്ട് ധോണി പൊട്ടിത്തെറിച്ചു! സംഭവിച്ചതെന്ത്? തന്നോട് പറഞ്ഞത് വെളിപ്പെടുത്തി കുല്‍ദീപ്നിയന്ത്രണം വിട്ട് ധോണി പൊട്ടിത്തെറിച്ചു! സംഭവിച്ചതെന്ത്? തന്നോട് പറഞ്ഞത് വെളിപ്പെടുത്തി കുല്‍ദീപ്

കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോള്‍ തന്റെ റോള്‍ ഭംഗിയാക്കി മികവ് തെളിയിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു കിരീട വിജയങ്ങളിലേക്കു നയിച്ചും ഹിറ്റ്മാന്‍ താന്‍ മികച്ച ക്യാപ്റ്റനാണെന്ന് തെളിയിച്ചു കഴിഞ്ഞു. കോലി, രോഹിത് ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ പ്രമുഖ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍.

ഇരുവരും കേമന്‍മാര്‍

കോലിയും രോഹിത്തും ഒരുപോലെ മികച്ച ക്യാപ്റ്റന്മാരാണെന്നു ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു. വലിയ വ്യത്യാസങ്ങളൊന്നും ഇരുവരും തമ്മില്‍ കാണാന്‍ സാധിക്കില്ല. രോഹിത് കുറച്ച് ഡിഫന്‍സീവായ ക്യാപ്റ്റനാണെങ്കില്‍ രോഹിത് കുറേക്കൂടി അഗ്രസീവായ നായകനാണ്. ഇരുവരും തമ്മിലുള്ള ഏക വ്യത്യാസവും ഇത് തന്നെയാണെന്നു ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

കോലിയുടെ വികാരപ്രകടനം

രോഹിത് വളരെ വികാരധീനനായ ക്യാപ്റ്റനാണ്, എല്ലായ്‌പ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവ അമിതമായി അദ്ദേഹം പുറത്തുകാണിക്കില്ല. പക്ഷെ കോലി അങ്ങനെയല്ല. ജഴ്‌സിക്കുള്ളില്‍ ഹൃദയം വച്ചാണ് അദ്ദേഹം കളിക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ വികാരപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ ആന്‍ഡേഴ്ന്‍ വിശദമാക്കി.
വളരെ തന്ത്രശാലികള്‍ കൂടിയാണ് ഇരുവരും. മല്‍സരത്തെ കൃത്യമായി വിലയിരുത്തുന്നതിനൊപ്പം എങ്ങനെ ജയിക്കണമെന്നും ഇവര്‍ക്കു നന്നായറിയാം. അതുകൊണ്ടാണ് ഇന്ത്യക്കു ഇത്രയും മികച്ച റിസല്‍റ്റുകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് ഫേവറിറ്റ്

തന്റെ ഫേവറിറ്റ് താരങ്ങളിലൊരാളാണ് രോഹിത്തെന്ന് ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തി. ഫോമിലാണെങ്കില്‍ താന്‍ ഏറ്റവുമധികം കാണാന്‍ ആഗ്രഹിക്കുന്നത് രോഹിത്തിന്റെ പ്രകടനമാണ്. ലോകത്തിലെ ഏറ്റവും അനായാസമായ ഗെയിം ക്രിക്കറ്റാണെന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ തോന്നിപ്പോവും. ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണിത്.
യുവതാരങ്ങള്‍ക്കു തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ ലഭിച്ച മി്കച്ച വേദിയാണ് ഐപിഎല്ലെന്നു ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു. താരങ്ങളുടെ ക്യാപ്റ്റന്‍സി മികവും വളര്‍ത്തിയെടുക്കാന്‍ ഐപിഎല്‍ സഹായിക്കുന്നു. നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ ടീമുകളെ നയിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ, പിന്‍മാറുകയോ ചെയ്താല്‍ ഇന്ത്യക്കു പകരക്കാരുണ്ടെന്നും ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

Story first published: Saturday, April 18, 2020, 11:52 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X