കോലിയുടെ കഴിവുകൊണ്ടല്ല, ഇംഗ്ലണ്ടിന്റെ മോശം ഫീല്‍ഡിങ്ങാണ് കാരണമെന്ന് ആന്‍ഡേഴ്‌സണ്‍
ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാലു ദിവസം കൊണ്ട് അവസാനിക്കുമെന്നുറപ്പായിരിക്കുകയാണ്. കളിയില്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഒരുപോലെ ജയസാധ്യതുണ്ട്. ഇന്ത്യയ്ക്ക് ജയിക്കാന്‍ 84 റണ്‍സ് വേണമെന്നിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള്‍കൂടി വീഴ്ത്തണം.
ഇരു ടീമുകളിലെയും ചില കളിക്കാരുടെ വ്യക്തിഗത മികവാണ് കളിയുടെ സവിശേഷത. ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ടിനുവേണ്ടി യുവതാരം സാം കറനും മികച്ച പ്രകടനം നടത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ കോലി രണ്ടാം ഇന്നിങ്‌സിലും 43 റണ്‍സുമായി ക്രീസിലുണ്ട്. എന്നാല്‍ കോലിയെ അധികം പുകഴ്‌ത്തേണ്ടെന്നും ക്യാപ്റ്റന്റെ കഴിവല്ല സെഞ്ച്വറി നല്‍കിയതെന്നുമാണ് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.

കോലിക്കെതിരായ ബൗളിങ് മികച്ചത്
കോലിക്കെതിരെ ഇംഗ്ലണ്ട് മികച്ച ബൗളിങ് പ്രകടനം തന്നെയാണ് നടത്തിയതെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കോലിയുടെ ബാറ്റിലുരസിയ പന്ത് പലതവണ സ്ലിപ്പ് ഫീല്‍ഡറെ തേടിയെത്തി. ചിലത് കൈയ്യിലെത്തും മുന്‍പേ നിലത്തുവീണങ്കിലും ചിലത് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടെന്നും താരം ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ കോലിക്ക് തുണയായി
ആദ്യ ഇന്നിങ്‌സില്‍ കോലിയെ തുണച്ചത് ഇംഗ്ലണ്ടിന്റെ മോശം ഫീല്‍ഡിങ്ങാണ്. മറ്റൊരു ദിവസം തനിക്ക് ഒരുപക്ഷെ കോലി 20 റണ്‍സെടുക്കമ്പോഴേക്കും വീഴ്ത്താനായേക്കും. അങ്ങിനെ സംഭവിച്ചാല്‍ കോലിയുടെ ബാറ്റിങ് മികവ് ആരും ചര്‍ച്ച ചെയ്യില്ലെന്നും ഇംഗ്ലണ്ടിന്റെ മുഖ്യ ബൗളറായ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അവസരം മുതലെടുക്കന്ന കോലിയെ പുറത്താക്കും
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലി. അതുകൊണ്ടുതന്നെ ഫീല്‍ഡര്‍മാര്‍ ഒരിക്കലും കൈവിടാന്‍ പാടില്ലാത്ത വിക്കറ്റാണത്. ഒരു അവസരം കിട്ടിയാല്‍ അത് മുതലെടുക്കാന്‍ കോലിക്ക് കഴിയും. കോലിയെ പുറത്താക്കാന്‍ തങ്ങള്‍ക്ക് കഴിയും. അതിലൂടെ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാകുമെന്നും താരം പറഞ്ഞു.

ടെസ്റ്റില്‍ ജയം ആര്‍ക്കൊപ്പം
ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ അത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. 84 റണ്‍സ് മാത്രമേ ഇനി ഇന്ത്യയ്ക്ക് ജയിക്കാന്‍ ആവശ്യമുള്ളൂ. വിക്കറ്റ് കാത്തുസൂക്ഷിച്ചു കളിച്ചാല്‍ പരമ്പരയില്‍ മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിയും, ദിനേഷ് കാര്‍ത്തിക്കും, ഹാര്‍ദിക് പാണ്ഡ്യയുമാണ് അംഗീകൃത ബാറ്റ്‌സ്മാന്മാരായി ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് വിക്കറ്റുകൂടി വീഴ്ത്താനായാല്‍ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications