ലോകകപ്പ് 2019: പരിക്കേറ്റാല്‍ പണി പാളുമോ? ആരാധകര്‍ക്ക് ആശങ്ക, ആരാവും ഇന്ത്യയുടെ രക്ഷകന്‍ ?
മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ ടീമാണ് ഇത്തവണത്തേത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളവരെ മാത്രം ആശ്രയിച്ചു ഇന്ത്യക്കു മുന്നേറാന്‍ കഴിയില്ല. കാരണം, ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ബാക്കപ്പ് താരങ്ങളുടെ പ്രകടവും നിര്‍ണായകമാണ്. ലോകകപ്പില്‍ ബാക്കപ്പായി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ള കളിക്കാര്‍ ആരൊക്കെയെന്നും അവരുടെ കരുത്ത് എന്തൊക്കെയാണെന്നും നോക്കാം.

ലോകേഷ് രാഹുല്‍ (ബാക്കപ്പ് ഓപ്പണര്‍)
ബാക്കപ്പ് ഓപ്പണറായാണ് യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ ഇന്ത്യ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോയ ശേഷം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് രാഹുല്‍. മോശം ഫോമും വിലക്കുമെല്ലാം താരത്തിന്റെ കരിയറിനെ മോശമായി ബാധിച്ചിരുന്നു.
എന്നാല്‍ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രാഹുല്‍ ആളാകെ മാറിക്കഴിഞ്ഞു. മടങ്ങിവരവില്‍ ഇന്ത്യക്കു വേണ്ടി തിളങ്ങിയ അദ്ദേഹം ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം രാഹുല്‍ 593 റണ്‍സ് നേടിയിരുന്നു.
ഇതേ പ്രകടനം ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ പുറത്തെടുക്കാന്‍ കഴിയുനെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ആവശ്യമെങ്കില്‍ ലോകകപ്പില്‍ നാലാം നമ്പറിലും രാഹുലിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ എന്നിവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയോ തുടരെ ഫ്‌ളോപ്പാവുകയോ ചെയ്താലും രാഹുലിന് നറുക്കുവീണേക്കും.

ദിനേഷ് കാര്‍ത്തിക് (ബാക്കപ്പ് വിക്കറ്റ് കീപ്പര്‍)
യുവ താരം റിഷഭ് പന്തിനെ മറികടന്നാണ് പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ധോണിക്കു പകരം കാര്‍ത്തികിനെ ഇന്ത്യ ലോകകപ്പില്‍ വിക്കറ്റ് കീപ്പറാക്കില്ല. മറിച്ച് നാലാം നമ്പറില്‍ ബാറ്റ്‌സ്മാനായി മാത്രം കാര്‍ത്തികിനെ ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്രീസില്‍ നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും മല്‍സരം ഫിനിഷ് ചെയ്യാനും മിടുക്കനാണ് കാര്‍ത്തിക്.
ഐപിഎല്ലില്‍ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 13 ഇന്നിങ്‌സുകളില്‍ നിന്നും 253 റണ്‍സാണ് കാര്‍ത്തികിന് നേടാനായത്. പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കാര്‍ത്തികിന്റെ അനുഭവസമ്പത്ത് തങ്ങള്‍ക്കു തുണയാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

രവീന്ദ്ര ജഡേജ (ബാക്കപ്പ് സ്പിന്നര്‍)
ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും മിടുക്കരാണ്. എന്നാല്‍ പേസര്‍മാരെ കൂടി തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയുള്ളൂ.
ബളിങിലും ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന രവീന്ദ്ര ജഡേജയെ ഇന്ത്യ ചില മല്‍സരങ്ങളില്‍ കളിപ്പിച്ചേക്കും. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യയെ അലട്ടുന്ന കാര്യം. എങ്കിലും ഫീല്‍ഡിങില്‍ ചടുലമായ പ്രകടനങ്ങള്‍ കൊണ്ട് കളിയുടെ ഗതി തന്നെ മാറ്റാനുള്ള അസാധാരണ മിടുക്ക് ജഡേജയ്ക്കുണ്ട്. ലോകകപ്പ് ടീമിലുള്ള ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു ഐപിഎല്ലിനിടെ പരിക്കേറ്റനിതാല്‍ ജഡേജയ്ക്കു ലോകകപ്പില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications