സച്ചിന്റെ ഇരട്ടി റണ്‍സടിച്ച് അമോല്‍ മസുംദാര്‍ വിരമിച്ചു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്‌സ്മാന്‍ ആര് - സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് ചാടിപ്പറയാന്‍ വരട്ടെ. സച്ചിനല്ല. അല്ല എന്ന് മാത്രമല്ല ആദ്യ അമ്പതില്‍ പോലും സച്ചിന്റെ പേര് കാണാന്‍ പറ്റില്ല. പക്ഷേ അമോല്‍ മസുംദാറിന്റെ പേരുണ്ട്. രണ്ടാമതായി. നാല് വര്‍ഷത്തോളം ഈ പട്ടികയില്‍ ഒന്നാമനായിരുന്നു മസുംദാര്‍.
മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ മസുംദാര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഒരിക്കല്‍ പോലും ഇന്ത്യക്ക് വേണ്ടി കളിക്കാതെ. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ മധ്യനിരയില്‍ മസുംദാറിന് ഒരു ഇടംകൊടുക്കാന്‍ സെലക്ടർമാർക്ക് കഴിഞ്ഞില്ല. രഞ്ജിയില്‍ 9202 റണ്‍സടിച്ചിട്ടുണ്ട് മസുംദാര്‍, സച്ചിനെക്കാള്‍ ഇരട്ടിയിലധികം വരും ഇത്.

മസുംദാര്‍ നിര്‍ഭാഗ്യവാന്‍
രഞ്ജി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയില്ല മസുംദാറിന്.

നിര്‍ഭാഗ്യവാനായ ജീനിയസ്
നിര്‍ഭാഗ്യവാനായ ജീനിയസ് എന്നാണ് സച്ചിന്‍ ഫേസ്ബുക്കില്‍ അമോല്‍ മസുംദാറിനെ വിശേഷിപ്പിച്ചത്. റിട്ടയര്‍ ചെയ്ത ഗ്രൂപ്പിലേക്ക് മസുംദാറിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

അവസാനിക്കാത്ത കാത്തിരിപ്പ്
ശാരദാശ്രമം സ്‌കൂളിന് വേണ്ടി സച്ചിനും കാംബ്ലിയും തകര്‍ത്തടിക്കുമ്പോള്‍ അടുത്തത് ഇറങ്ങാനായി പാഡും കെട്ടി കാത്തിരിപ്പുണ്ടായിരുന്നു അമോല്‍ മസുംദാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍ അടിച്ചിട്ടും ദേശീയ ടീമില്‍ ഇന്ന് നാളെ എന്ന് പറഞ്ഞ് കാത്തിരിക്കാനായിരുന്നു മസുംദാറിന്റെ വിധി.

സച്ചിന്‍ രണ്ടാമന്‍
ആഭ്യന്തര ക്രിക്കറ്റിലെ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു അമോല്‍. 30 സെഞ്ചുറി അടക്കം ഒമ്പതിനായിരത്തില്‍ പരം റണ്‍സെടുത്തു രഞ്ജിയില്‍ ഈ വലംകൈയന്‍ ബാറ്റ്‌സമാന്‍.

അരങ്ങേറ്റം മാരകം
260 റണ്‍സിന്റെ ലോകറെക്കോര്‍ഡ് അരങ്ങേറ്റമായിരുന്നു മസുംദാര്‍ രഞ്ജിയില് നടത്തിയത്.

കിരീടം ഏഴ് തവണ
ക്യാപ്റ്റനായും അല്ലാതെയും ഏഴ് തവണ രഞ്ജി കിരീടം നേടിയിട്ടുണ്ട് മസുംദാര്‍. ഏഴും മുംബൈയ്ക്ക് വേണ്ടി

മുംബൈ വിട്ടു
ഫോമൗട്ടിനെ തുടര്‍ന്ന് മുംബൈ ടീമില്‍ നിന്നു പുറത്തായ മസുംദാര്‍ ആസാമിന് വേണ്ടി രഞ്ജി കളിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications