Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ് പരിശീലിപ്പിക്കാന്‍ മുന്‍ മുംബൈ താരം

മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിങ് നിരയെ പരിശീലിപ്പിക്കാന്‍ മുന്‍ മുംബൈ താരത്തെ നിയമിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ). മുംബൈ താരമായിരുന്ന അമോല്‍ മജുംദാറിനെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് പരിശീലകനായി നിയമിച്ചത്.

ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ നേരിടാന്‍ ഇന്ത്യന്‍ മൈതാനങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുള്ള പരിശീലകനെ നിയമിച്ച് പരമ്പര പിടിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പടെ ശക്തമായ ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. ഈ അവസരത്തിലാണ് ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം.

അമോൽ മജുംദാർ

മുംബൈ താരമായിരുന്ന അമോല്‍ ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം അവകാശപ്പെടാന്‍ കഴിയുന്ന താരമാണ്. 171 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 48.13 ശരാശരിയില്‍ 11167 റണ്‍സും 113 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 38.20 ശരാശരിയില്‍ 3286 റണ്‍സുമാണ് അമോലിന്റെ സമ്പാദ്യം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 30 സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

44 -കാരനായ താരം ആന്ധ്ര പ്രദേശ്, ആസാം, ഇന്ത്യ എ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇലവന്‍ എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Tuesday, September 10, 2019, 18:57 [IST]
Other articles published on Sep 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+