ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അംല സ്ഥാനമൊഴിഞ്ഞു, ഡിവില്ല്യേഴ്‌സ് പുതിയ ക്യാപ്റ്റന്‍
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ഹാഷിം അംല ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അംല രാജി പ്രഖ്യാപിച്ചത്.
പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഏകദിന നായകനായ ഡിവില്ലയേഴ്‌സായിരിക്കും ടീമിനെ നയിക്കുക. ടീം തുടര്‍ പരാജയങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോള്‍ അംലയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് തോല്‍ക്കുകയും സ്വന്തം രാജ്യത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തതോടെയാണ് അംലയ്‌ക്കെതിരെ വിമര്‍ശനങ്ങല്‍ ഉയരാന്‍ തുടങ്ങിയത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റന്റെ മോശം ഫോമും വിമര്‍ശനങ്ങല്‍ക്ക് വിധേയമായി.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി വിമര്‍ശനങ്ങളുടെ വായടപ്പിച്ചശേഷമാണ് അംല ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് അംല ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. നായകനെന്ന നിലയില്‍ ശ്രീലങ്കയ്ക്കും സിംബാവെയ്ക്കും വെസ്റ്റിന്‍ഡീസിനുമെതിരായ പരമ്പരകളില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാന്‍ അംലയ്ക്ക് കഴിഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications