For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമിത് മിശ്രയ്ക്ക് 4 വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയും അനില്‍ കുംബ്ലെയും തുടങ്ങി!

By Muralidharan

സെന്റ് കിറ്റ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് സമനിലയോടെ തുടക്കം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള ദ്വിദിന വാംഅപ്പ് മല്‍സരമാണ് സമനിലയില്‍ കലാശിച്ചത്. രണ്ടാമത് ബൗള്‍ ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 4 വിക്കറ്റുകളുമായി ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ് തിളങ്ങിയത്. നേരത്തെ മിശ്ര 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

രണ്ടു ടീമുകളുും ഓരോ ദിവസം ബാറ്റ് ചെയ്യുന്ന രീതിയിലായിരുന്നു മത്സരത്തിന്റെ ക്രമീകരണം. ആദ്യത്തെ ദിവസം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 258 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 54 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി. പൂജാര 34 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോലി 14 റണ്‍സിന് പുറത്തായി.

amitmishra-rahane

രണ്ടാം ദിവസം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടി ഷായി ഹോപ്പാണ് സെഞ്ചുറിയോടെ താരമായത്. 229 പന്തില്‍ 118 റണ്‍സെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. ഓപ്പണര്‍ ചന്ദ്രിക 69 റണ്‍സെടുത്തു. ചന്ദ്രിക പുറത്തായതിന് പിന്നാലെ ഇന്ത്യ തുരുതുരെ വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ഒമ്പതാമനായി ഇറങ്ങിയ വരിക്കാനൊപ്പം ഹോപ്‌സ് മികച്ചൊരു കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ വിജയം തടഞ്ഞു.

ഈ മാസം 21 മുതല്‍ 4 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. അതിന് മുന്നോടിയായി 14 മുതല്‍ 16 വരെ സെന്റ് കിറ്റ്‌സില്‍ ഒരു ത്രിദിന മല്‍സരവും കൂടി ബാക്കിയുണ്ട്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ കോച്ചായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ശിഖര്‍ ധവാന്റെ ബാറ്റിംഗ് ഫോം, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് എന്നിവയാണ് വിന്‍ഡീസില്‍ ഇന്ത്യ ഉറ്റുനോക്കുന്നത്.

Story first published: Monday, July 11, 2016, 12:27 [IST]
Other articles published on Jul 11, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+