Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബ് ഈ സീസണിലും കിംഗ്‌സ് ആകില്ല, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോടും തോറ്റു!

മികച്ച കളിക്കാരും ക്യാപ്റ്റനും ഉണ്ടായിട്ടും എങ്ങും എത്താനാകാതെ പോകാനായിരുന്നു കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിധി. ഇത്തവണ വീരേന്ദര്‍ സേവാഗ്, ജോര്‍ജ് ബെയ്‌ലി എന്നീ പരിചയസമ്പന്നരായ താരങ്ങളും ഇല്ല. ഡേവിഡ് മില്ലറെ ക്യാപ്റ്റനാക്കി പുതിയ സീസണ് ഇറങ്ങിയ പഞ്ചാബിന് ഇതുവരെ നിരാശ മാത്രമാണ് ഫലം. കളിച്ച കളി രണ്ടും തോറ്റു. വെള്ളിയാഴ്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റത് ദയനീയമായി.

ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി അമിത് മിശ്രയും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്വന്റന്‍ ഡി കോക്കുമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസണും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. സ്‌കോര്‍ പഞ്ചാബ് 20 ഓവറില്‍ 9 വിക്കറ്റിന് 111, ഡല്‍ഹി 13.3 ഓവറില്‍ 2 വിക്കറ്റിന് 113. ചിത്രങ്ങളിലേക്ക്...

സഹീര്‍ യൂ ബ്യൂട്ടി

സഹീര്‍ യൂ ബ്യൂട്ടി

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്ത സ്‌കിപ്പര്‍ സഹീര്‍ഖാന്റെ സ്‌പെല്‍ ഇങ്ങനെ. 4 ഓവര്‍. 1 മെയ്ഡന്‍. 14 റണ്‍സ്. 1 വിക്കറ്റ്. 17 ഡോട്ട് ബോളുകള്‍ എറിഞ്ഞ സഹീര്‍ രണ്ടേ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് വഴങ്ങിയത്.

മിശ്രയാണ് താരമായത്

മിശ്രയാണ് താരമായത്

മൂന്നോവര്‍ മാത്രം ബൗള്‍ ചെയ്ത അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തി. ഷോണ്‍ മാര്‍ഷ്, മില്ലര്‍, മാക്‌സ്‌വെല്‍, വോറ എന്നിവരാണ് മിശ്രയുടെ ഇരകളായത്. അഞ്ച് വിക്കറ്റ് കിട്ടാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ക്യാപ്റ്റന്‍ മിശ്രയ്ക്ക് നാലാമത്തെ ഓവര്‍ നല്‍കാത്തത് ദുരൂഹമായി തുടരുന്നു.

ബാറ്റിംഗ് തകര്‍ച്ച

ബാറ്റിംഗ് തകര്‍ച്ച

ഒന്നാമത്തെ ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ട് തുടങ്ങിയ പഞ്ചാബിന് കളിയുടെ ഒരു രംഗത്തും പിടിച്ചുനില്‍ക്കാനായില്ല. 32 റണ്‍സെടുത്ത മനന്‍ വോറയാണ് ടോപ് സ്‌കോറര്‍. മില്ലറും മാക്‌സ്‌വെല്ലും വീണ്ടും വന്‍ പരാജയമായി.

ഡീകോക് മയം

ഡീകോക് മയം

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബാറ്റിംഗ് ക്വിന്റന്‍ ഡീകോക് മയമായിരുന്നു. 42 പന്തില്‍ 9 ഫോറും 1 സിക്‌സും സഹിതം പുറത്താകാതെ 59 റണ്‍സ്.

സഞ്ജുവും തിളങ്ങി

സഞ്ജുവും തിളങ്ങി

മലയാളി താരം സഞ്ജു സാംസനും മനോഹരമായി ബാറ്റ് വീശി. 32 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 33 റണ്‍സ്. സ്‌കോര്‍ കൃത്യം 100 ലെത്തിയപ്പോഴാണ് സഞ്ജു ഔട്ടായത്.

Story first published: Saturday, April 16, 2016, 9:01 [IST]
Other articles published on Apr 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+