Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: ഹൈദരാബാദിനെ അമ്പാട്ടി റായുഡു നയിക്കും

ഹൈദരാബാദ്: വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ അമ്പാട്ടി റായുഡു നടക്കാനിരിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെ നയിക്കും. നേരത്തെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ രോഷംകൊണ്ടാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടു മാസത്തിന് ശേഷം തീരുമാനം തിരുത്തുന്നതായി അമ്പാട്ടി റായുഡു അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപനം വൈകാരികമായി നടത്തിയ പ്രഖ്യാപനമാണെന്നും ക്രിക്കറ്റ് കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അടുത്തിടെയാണ് താരം കത്തയച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും നോയല്‍ ഡേവിഡും ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ തന്നെ പിന്തുണച്ചെന്ന് അമ്പാട്ടി റായുഡു സൂചിപ്പിക്കുകയുണ്ടായി.

അമ്പാട്ടി റായുഡു

മുന്‍പ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി അമ്പാട്ടി റായുഡു ഇടംകണ്ടെത്തുമെന്ന് ഏവരും കരുതിയിരുന്നു. എന്നാല്‍ റായുഡുവിന് പകരം വിജയ് ശങ്കറിനെയാണ് ഈ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് റായുഡു കുറിച്ച 'ത്രിഡി' ട്വീറ്റ് അന്ന് വിവാദത്തിന് തിരികൊളുത്തി. ലോകകപ്പിനിടെ ശിഖര്‍ ധവാനും വിജയ് ശങ്കറും പരുക്കേറ്റു പുറത്തുപോയപ്പോഴും റിസര്‍വ് നിരയിലുണ്ടായിരുന്ന റായുഡുവിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് ഐപിഎല്‍ അടക്കം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്.

അമ്പാട്ടി റായുഡു

എന്തായാലും വിജയ് ഹസാരെ ടൂര്‍ണമെന്റിലെ പ്രകടനം റായുഡുവിന് ദേശീയ ടീമിലേക്ക് വഴിയൊരുക്കുമോയെന്ന് ഇനി കണ്ടറിയണം. റായുഡുവിനെ കൂടാതെ മുഹമ്മദ് സിറാജും ഹൈദരാബാദ് ടീമിലുണ്ട്. ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മില്‍ നടന്ന ആദ്യ രണ്ടു അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ സിറാജ് പങ്കെടുത്തിരുന്നു.

വിജയ് ഹസാരെ ടൂര്‍ണമെന്റിനിടെ ഇന്ത്യ എ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഹൈദരബാദിനൊപ്പം പൂര്‍ണ സമയം ചിലവഴിക്കാന്‍ സിറാജിന് കഴിയും. സെപ്തബര്‍ 24 -ന് കര്‍ണാടകയ്ക്ക് എതിരെയാണ് ഹൈദരബാദിന്റെ ആദ്യ മത്സരം. ലീഗ് ഘട്ടത്തില്‍ ഗോവ, ആന്ധ്ര പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, സൗരാഷ്ട്ര, മുംബൈ, കേരള ടീമുകള്‍ക്കെതിരെ ഹൈദരാബദ് കളിക്കും.

Story first published: Saturday, September 14, 2019, 13:34 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+