വെല്ലിങ്ടണിലെ ഇന്ത്യന്‍ കിങ് ഇനി റായുഡു!! കോലിയെ കടത്തിവെട്ടി, ഉജ്ജ്വലനേട്ടം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ രക്ഷകനായത് അമ്പാട്ടി റായുഡുവായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി 10 റണ്‍സ് മാത്രമകെ കൈവിട്ടുപോയെങ്കിലും ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റിയത് അദ്ദേഹമായിരുന്നു. 113 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമ
ടക്കമാണ് റായുഡു 90 റണ്‍സെടുത്തത്.
മല്‍സരത്തില്‍ ഇന്ത്യ 35 റണ്‍സിന്റെ ജയവുമായി പരമ്പര 4-1ന് സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായതും റായുഡു തന്നെ. വെല്ലിങ്ടണിലെ ഈ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡും റായുഡു തന്റെ പേരില്‍ കുറിച്ചിരുന്നു.

ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍
വെല്ലിങ്ടണ്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് അത്ര നല്ല ഓര്‍മകുള്ള വേദിയല്ല. ഇവിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാനും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചാം ഏകദിനത്തില്‍ 90 റണ്‍സെടുത്തതോടെ വെല്ലിങ്ടണില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡിന് റായുഡു അവകാശിയായി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. കോലി നേടിയ 82 റണ്‍സായിരുന്നു നേരത്തെ വെല്ലിങ്ടണിലെ റെക്കോര്‍ഡ്.

ധോണിയെയും മറികടന്നു
കോലിയെ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരേ മികച്ച റെക്കോര്‍ഡുള്ള എംഎസ് ധോണിയെയും ഈ പ്രകടനത്തിലൂടെ റായുഡു മറികടന്നു. വെല്ലിങ്ടണില്‍ ഇതു വരെ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിട്ടും ധോണിക്ക് ഒരു ഫിഫ്റ്റി പോലും ഇവിടെ തികയ്ക്കാനിയിട്ടില്ല.
മൂന്ന് മല്‍സരങ്ങളില്‍ നിന്നും 47 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഒരു റണ്‍സാണ് ധോണിക്കു നേടാനായത്.

പത്താമത്തെ ഫിഫ്റ്റി
കരിയറിലെ പത്താമത്തെ ഏകദിന ഫിഫ്റ്റിയാണ് വെല്ലിങ്ടണില്‍ റായുഡു നേടിയത്. കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ രണ്ടു ബൗണ്ടറികള്‍ നേടിയാണ് റായുഡു ഫിഫ്റ്റി തികച്ചത്. ഇന്ത്യ നാലു വിക്കറ്റിന് 18 റണ്‍സെന്ന നിലയില്‍ പതറവെയാണ് റായുഡുവിന് കൂട്ടായി വിജയ് ശങ്കര്‍ എത്തുന്നത്. 98 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യയെ വന്‍ ദുരന്തത്തില്‍ നിന്നും കരകയറ്റി. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ 250ന് മുകളില്‍ നേടാന്‍ സഹായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications