വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുലിവാലായത് ത്രീഡി ട്വീറ്റോ? പുറത്താക്കിയത് അതോ? ആദ്യമായി പ്രതികരിച്ച് റായുഡു

വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരവിനൊരുങ്ങുകായാണ് താരം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിന്റെ അസാന്നിധ്യമായിരുന്നു. റായുഡുവിനു പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്. ബൗളര്‍, ബാറ്റ്‌സ്മാന്‍, ഫീല്‍ഡര്‍ തുടങ്ങി മൂന്നിലും കസറാന്‍ ശേഷിയുള്ള ത്രീ ഡയമന്‍ഷണല്‍ താരമെന്നാണ് ശങ്കറിനെ അന്നു സെലക്ടര്‍ വിശേഷിപ്പിച്ചത്. ഇതിനെ കളിയാക്കിക്കൊണ്ട് റായുഡു പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

india v/s west indies: പരമ്പരയില്‍ ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ ഏറെ... എടുത്തു പറയേണ്ടത് ഇവ തന്നെindia v/s west indies: പരമ്പരയില്‍ ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ ഏറെ... എടുത്തു പറയേണ്ടത് ഇവ തന്നെ

ലോകകപ്പിനു വേണ്ടി ത്രീഡി ഗ്ലാസ് ഓര്‍ഡര്‍ ചെയ്തുവെന്നായിരുന്നു താരത്തിന്റെ പരിഹാസം. അടുത്തിടെ വിരമിക്കുകയും പിന്നീട് തീരുമാനം പിന്‍വലിക്കുകയും ചെയ്ത റായുഡു ത്രീഡി ട്വീറ്റ് വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

പറഞ്ഞതില്‍ കുറ്റബോധമില്ല

പറഞ്ഞതില്‍ കുറ്റബോധമില്ല

അന്ന് സെലക്ഷന്‍ കമ്മിറ്റിയെ കളിയാക്കിക്കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതില്‍ തനിക്കു കുറ്റബോധമില്ലെന്നു റായുഡു വ്യക്തമാക്കി. അന്നു അങ്ങനെയൊരു സാഹചര്യത്തില്‍ അതുപോലെയല്ലാതെ പ്രതികരിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ തുടര്‍ന്നും ലോകകപ്പ് ടീമില്‍ നിന്നും താന്‍ അവഗണിക്കപ്പെടാന്‍ കാരണം ഈ ട്വീറ്റാണെന്നു തോന്നുന്നില്ല. ഇനി അതാണ് യഥാര്‍ഥ കാരണമെങ്കില്‍ ക്രിക്കറ്റര്‍മാര്‍ എന്തു ചെയ്യുമെന്നു തനിക്കു ചിന്തിക്കാനാവുന്നില്ലെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്‍

സാധാരണക്കാരന്‍

സമൂഹ മാധ്യമങ്ങളിലൂടെ വലിയൊരു സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള ആളല്ല താനെന്നു റായുഡു പറയുന്നു. അവയില്‍ തനിക്കു താല്‍പ്പര്യവുമില്ല. വളരെ സാധാരണക്കാരനായ ഒരാളാണ് താന്‍. കാര്യങ്ങളെ വളരെ സിംപിളായി കാണാനാണ് ഇഷ്ടം. ത്രീ ട്വീറ്റ് ഇത്രയും വലിയ ചര്‍ച്ചാ വിഷയമായി മാറിയത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ക്രിക്കറ്റിനോടുള്ള പ്രണയവും ഗ്രൗണ്ടിലിറങ്ങി ടീമിനു വേണ്ടി ആസ്വദിച്ചു കളിക്കുന്നതുമാണ് ഏറെ ആഹ്ലാദം നല്‍കുന്നത്. മറ്റു തരത്തിലുള്ള പ്രശസ്തിയിലൊന്നും തനിക്കു താല്‍പ്പര്യമില്ലെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

വളരെ നിരാശ തോന്നി

വളരെ നിരാശ തോന്നി

ലോകകപ്പിനുള്ള ബാക്കപ്പുകളുടെ ലിസ്റ്റില്‍ റായുഡുവിനെ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറിയിട്ടും റായുഡുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.
ബാക്കപ്പ് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും രണ്ടു തവണ തന്നെ തഴഞ്ഞപ്പോള്‍ വളരെയധികം നിരാശ തോന്നിയതായി റായുഡു പറഞ്ഞു. തന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ഇതു തന്നെയാവും സ്ഥിതി. കാരണം ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കാന്‍ നല്ല തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് നാലാം നമ്പറില്‍ താന്‍ വേണ്ടെന്നു അവര്‍ തീരുമാനമെടുത്തത്. മറ്റാരെയോ ആണ് അവര്‍ക്കു വേണ്ടിയിരുന്നതെന്നും റായുഡു തുറന്നടിച്ചു.

നല്ല പ്രകടനം നടത്തി

നല്ല പ്രകടനം നടത്തി

ലോകകപ്പിനു തൊട്ടുമുമ്പ് നല്ല പ്രകടനമാണ് ഏകദിനത്തില്‍ നാലാം നമ്പര്‍ പൊസിഷനില്‍ താന്‍ കാഴ്ചവച്ചതെന്നു റായുഡു വ്യക്തമാക്കി. എല്ലാ മല്‍സരങ്ങിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞെന്നു വരില്ല. അതു അസാധ്യമാണ്. എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപനത്തിന്റെ സമയത്തു നല്ല പ്രകടനമാണ് താന്‍ നടത്തിയിട്ടുള്ളത്. പക്ഷ, ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. നിര്‍ഭാഗ്യകരമെന്നാണ് ടീമിലേക്കു തന്നെ പരിഗണിക്കാത്തതിനെക്കുറിച്ച് തോന്നിയിട്ടുള്ളെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2019, 14:05 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X