ലോകകപ്പ് അവഗണന: കാരണമെന്ത്? ആദ്യമായി പ്രതികരിച്ച് റായുഡു... മാസ് കമന്റ്
മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടു താരങ്ങളുടെ അഭാവമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇവരില്‍ ഒരാള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നെങ്കില്‍ മറ്റൊരാള്‍ മധ്യനിര താരം അജിങ്ക്യ രഹാനെയായിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ പോലും കളിച്ച റായുഡു ഒഴിവാക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതായിരുന്നു. ഓസീസിനെതിരായ പരമ്പരയിലെയും ഈ സീസണിലെ ഐപിഎല്ലിലെയും മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയാവുകയായിരുന്നു.
റായുഡുവിന് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ലോകകപ്പ് ടീമിലെത്തിയത്. ലോകകപ്പ് ടീമില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചിരിക്കുകയാണ് റായുഡു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന്റെ കമന്റ്.
ത്രീഡിയില്‍ കാണണം
ലോകകപ്പിനുള്ള ടീമില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടാനുള്ള കാരണത്തെക്കുറിച്ചൊന്നും റായുഡു പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. മാത്രമല്ല ലോകപ്പില്‍ കളിക്കാനുള്ള അവസരം നഷ്ടമായതില്‍ നിരാശയും അദ്ദേഹം പ്രകടിപ്പിച്ചില്ല.
പകരം വളരെ രസകരമായ കമന്റാണ് റായുഡു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകകപ്പ് കാണാന്‍ പുതിയ സെറ്റ് ത്രീഡി കണ്ണടകള്‍ക്കായി ഓര്‍ഡല്‍ നല്‍കിക്കഴിഞ്ഞുവെന്നായിരുന്നു റായുഡുവിന്റെ ട്വീറ്റ്.
റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തിയ വിജയ് ശങ്കറിനെ ത്രീ ഡയമന്‍ഷന്‍ താരമെന്ന് നേരത്തേ മുഖ്യ സെലക്ടര്‍ പ്രസാദ് വിശേഷിപ്പിച്ചിരുന്നു. ഇതിനെ കളിയാക്കിയായിരുന്നു റായുഡുവിന്റെ ട്വീറ്റ്.

പ്രസാദിന്റെ വിശദീകരണം
മൂന്നു തരത്തില്‍ ടീമിനു ഉപയോഗിക്കാവുന്ന താരമാണ് വിജയ് ശങ്കറെന്നും ഇതേ തുടര്‍ന്നാണ് ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് എന്നുമായിരുന്നു മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് റായുഡുവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു പ്രതികരിച്ചത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം കുറച്ച് ഓവര്‍ ബൗള്‍ ചെയ്യാനും ഫീല്‍ഡിങിലും തിളങ്ങാനും വിജയ്ക്കാവുമെന്ന് പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.

മികച്ച ശരാശരി
2015ലെ കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ റായുഡു ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. ഏകദിനത്തില്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള താരമാണ് റായുഡു. 55 മല്‍സരങ്ങളില്‍ കളിച്ച താരത്തിന്റെ ബാറ്റിങ് ശരാശരി 47.05 ആണ്. 7904 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.
എന്നാല്‍ അവസാനത്തെ 10 ഏകദിനങ്ങളില്‍ 30.87 ആണ് റായുഡുവിന്റെ ശരാശരി. നേടാനായത് ഒരേയൊരു ഫിഫ്റ്റി മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications