പൊതുറോഡില്‍ ഇന്ത്യന്‍താരം അമ്പാട്ടി റായിഡുവിന്റെ അടിപിടി; വീഡിയോ പുറത്ത്
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായിഡു പൊതുറോഡില്‍ അടിപിടിയുണ്ടാക്കുന്ന ദൃശ്യം പുറത്ത്. കഴിഞ്ഞദിവസം ഹൈദരാബാദിലായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയ മുതിര്‍ന്ന പൗരന്മാരുമായി വഴക്കുണ്ടോക്കുകയും അടിപിടികൂടുകയുമായിരുന്നു. തന്റെ എസ് യു വി വാഹനത്തില്‍ അമ്പാട്ടി റായിഡു അതിവേഗതയിലെത്തിയെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്.
കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ അമ്പാട്ടി റായിഡു അതിവേഗതയില്‍ വാഹനമോടിക്കുന്നെന്നാണ് ആരോപണം. ഇതേചൊല്ലി വാഹനം നിര്‍ത്തിയ റായിഡുമായി കാല്‍നടയാത്രക്കാര്‍ തര്‍ക്കമുണ്ടായി. പെട്ടെന്ന് വാഹനത്തില്‍നിന്നും പുറത്തിറങ്ങിയതാരം വാക്കേറ്റം നടത്തിയവരുമായി അടിപിടികൂടുകയായിരുന്നെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. ഇതുസംബന്ധിച്ച് പോലീസ് കേസില്ലെന്നാണ് റിപ്പോര്‍ട്ട്.

സമീപമുണ്ടായിരുന്നവര്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കളിക്കളത്തിനകത്തും പുറത്തും നിയന്ത്രണമില്ലാതെ പെരുമാറുന്ന താരത്തിനെതിരെ നേരത്തെയും ആരോപണമുണ്ട്. മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ഭജന്‍ സിങ്ങുമായി പരസ്യമായി ഗ്രൗണ്ടില്‍ വാക്കേറ്റം നടത്തിയിരുന്നു റായിഡു. ഇന്ത്യയ്ക്കുവേണ്ടി 34 ഏകദിന മത്സരങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ഈ മുപ്പത്തിയൊന്നുകാരന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications