കാത്തിരിപ്പ് തീര്‍ന്നു, ലോകകപ്പില്‍ ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട, കണ്ടെത്തിയെന്ന് രോഹിത്...
മുംബൈ: ടീം ഇന്ത്യ കുറച്ച് കാലമായി നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ബാറ്റിങില്‍ മികച്ചൊരു നാലാം നമ്പര്‍ താരത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നും ഇതു തന്നെയായിരിന്നു. ഈ പൊസിഷനിലേക്കു പലരെയും ഇന്ത്യ പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും ക്ലിക്കായില്ല.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചതായും ലോകകപ്പില്‍ ഏറ്റവും മികച്ച നാലാം നമ്പര്‍ താരത്തെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞതായും സ്റ്റാര്‍ ബാറ്റ്സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പറഞ്ഞു.

റായുഡുവാണ് ആ താരം
വലിയ ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ഐപിഎല്ലിലെ മാസ്മരിക പ്രകടനത്തെ തുടര്‍ന്നു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അമ്പാട്ടി റായുഡുവാണ് ഇനി ഇന്ത്യയുടെ സ്ഥിരം നാലാം നമ്പര്‍കാരനെന്നു രോഹിത് ചൂണ്ടിക്കാട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന നാലാം ഏകദിനത്തില്‍ രോഹിത്തിനൊപ്പം റായുഡുവും സെഞ്ച്വറി കണ്ടെത്തിയിരുന്നു.
ഏകദിന കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് മുംബൈയില്‍ റായുഡു നേടിയത്. ക്യാപ്റ്റന്‍ വിരാട് കോലിയെ അപ്രതീക്ഷിതമായി വേഗത്തില്‍ നഷ്ടമായ ശേഷമാണ് റായുഡു ക്രീസിലെത്തിയത്. രോഹിത്തിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി റായുഡു ഇന്ത്യയെ വന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

തകര്‍പ്പന്‍ ഇന്നിങ്‌സ്
വളരെ മികച്ച ഇന്നിങ്‌സാണ് മുംബൈ ഏകദിനത്തില്‍ റായുഡു കളിച്ചതെന്നു മല്‍സരശേഷം രോഹിത് അഭിപ്രായപ്പെട്ടു. നാലാം നമ്പറില്‍ ആരെന്ന കുറച്ചു കാലമായുള്ള ആശങ്കള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. ലോകകപ്പിലും റായുഡു തന്നെ ഈ പൊസിഷനില്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇനി നാലാം നമ്പര്‍ താരം ആരെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും ഹിറ്റ്മാന്‍് വിശദമാക്കി.
വലിയ കൂട്ടുകെട്ട് അനിവാര്യമായിരുന്നു
ഇന്ത്യ രണ്ടു വിക്കറ്റിന് 101 എന്ന നിലയിലുള്ളപ്പോഴാണ് റായുഡു ക്രീസിലെത്തിയത്. ഇന്ത്യക്കു വന്‍ സ്‌കോര്‍ നേടണമെങ്കില്‍ മികച്ചൊരു കൂട്ടുകെട്ട് അനിവാര്യമായിരുന്നു. റായുഡു ഗംഭീരമായി തന്നെ ബാറ്റ് ചെയ്തു. തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഈ ഇന്നിങ്‌സിലൂടെ റായുഡുവിനു കഴിഞ്ഞു.
രണ്ടു മുന്‍നിര താരങ്ങളെ നഷ്ടമായതിനാല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് മികച്ച ഇന്നിങ്‌സുമായി റായുഡു കസറിയതെന്നും രോഹിത് പറഞ്ഞു.

അവസരങ്ങള്‍ മുതലെടുത്തു
വളരെ ഈസിയായിട്ടാണ് റായുഡു ബാറ്റ് ചെയ്തത്. ഫിഫ്റ്റി തികച്ച ശേഷം കൂടുതല്‍ വലിയ ഷോട്ടുകള്‍ കളിച്ച് താരം മുന്നേറുകയായിരുന്നു. ഇത്തരത്തിലുള്ള ഇന്നിങ്‌സുകള്‍ റായുഡുവിന് കളിക്കാന്‍ കഴിയുമെന്ന് ദീര്‍ഘകാലമായി അദ്ദേഹത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് റായുഡുവിനെ നാലാം നമ്പറില്‍ ഇറക്കുന്നതെന്നും രോഹിത് പറയുന്നു.
ഏഷ്യാ കപ്പ് മുതല്‍ തനിക്കു ലഭിച്ച അവസരങ്ങളെല്ലാം റായുഡു ശരിക്കും മുതലാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications