Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാനേജ്മെന്റ് ഇത്ര മണ്ടത്തരങ്ങൾ പരീക്ഷിക്കരുതായിരുന്നു! സിഎസ്കെയെ എണ്ണി എണ്ണി ചുട്ടെടുത്ത് റായുഡു

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) നേരിട്ട നാണംകെട്ട തകർച്ചയ്ക്ക് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെയും കളിക്കാരുടെ മോശം മനോഭാവത്തിനെതിരെയും കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് മുൻ ചെന്നൈ താരം അമ്പാട്ടി റായുഡു രംഗത്ത്. ഐപിഎൽ ചരിത്രത്തിൽ ഇന്നേവരെ സിഎസ്‌കെ ഇത്രയും വലിയ മാർജിനിൽ തോറ്റിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച റായുഡു, ഇത്രയും പ്രധാനപ്പെട്ടൊരു മത്സരത്തിൽ മാനേജ്‌മെന്റ് എടുത്ത തീരുമാനങ്ങൾ അങ്ങേയറ്റം ലജ്ജാകരമാണെന്നും തുറന്നടിച്ചു. മത്സരശേഷം ക്രിക്കറ്റ് ചർച്ചയിലാണ് റായുഡു സിഎസ്‌കെ മാനേജ്‌മെന്റിനെ പൂർണ്ണമായി എയറിലാക്കിയത്.

അക്കീൽ ഹൊസൈനെ മാറ്റിയത് എന്തിന്? പ്ലാനിങ് പരിപൂർണ്ണ പരാജയം!

സിഎസ്‌കെ മാനേജ്‌മെന്റിന്റെ വിചിത്രമായ സെലക്ഷൻ തന്ത്രങ്ങളെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തുകൊണ്ട് അമ്പാട്ടി റായുഡു പറഞ്ഞത് ഇങ്ങനെ: "ഇത് സിഎസ്‌കെയെ സംബന്ധിച്ച് അങ്ങേയറ്റം നാണംകെട്ടൊരു തോൽവിയാണ്. ഐപിഎൽ ചരിത്രത്തിൽ ഇന്നേവരെ ഇത്രയും വലിയൊരു മാർജിനിൽ ചെന്നൈ തോറ്റിട്ടില്ല. സത്യം പറഞ്ഞാൽ ഇത് വളരെ ലജ്ജാകരമായ കാര്യമാണ്. എന്നാൽ എനിക്ക് മനസ്സിലാകാത്തത്, ഇത്രയും നിർണ്ണായകമായ ഒരു മത്സരത്തിൽ ഒരു ടീം മാനേജ്‌മെന്റിന് എങ്ങനെയാണ് ഇത്രയധികം തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നത്? അക്കീൽ ഹൊസൈനെപ്പോലൊരു (Akeal Hosein) മികച്ച ഫോമിലുള്ള കളിക്കാരനെ ഈ മത്സരത്തിൽ കളിപ്പിക്കാതിരുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? പ്ലേയിംഗ് ഇലവൻ സെലക്ഷൻ കണ്ടപ്പോൾ തന്നെ കടുത്ത നിരാശയാണ് തോന്നിയത്."

chennaisuperking-1

ബാറ്റിംഗും ബോളിംഗും ഫ്ലോപ്പ്; മാനേജ്‌മെന്റിന്റെ മെന്റാലിറ്റി മാറി!

മത്സരത്തിൽ ചെന്നൈ ടീം കാണിച്ച മോശം പോരാട്ടവീര്യത്തെയും റായുഡു രൂക്ഷമായി വിമർശിച്ചു. "ഇന്ന് നമ്മൾ കണ്ടത് വളരെ മോശം പ്ലാനിങ്ങും അതിനേക്കാൾ മോശം ബോളിംഗുമാണ്, അതിനെക്കുറിച്ച് ഇനി കൂടുതൽ പറയാൻ വാക്കുകളില്ല. ബാറ്റിംഗിലേക്ക് വന്നപ്പോൾ തുടക്കത്തിൽ തന്നെ മൂന്നോ നാലോ വിക്കറ്റുകൾ ഒന്നിച്ച് നഷ്ടപ്പെടുത്തിയത് കളി പൂർണ്ണമായും കൈവിട്ടുപോകാൻ കാരണമായി. ടീമിന്റെ പ്രകടനങ്ങൾ, അവരുടെ പ്രോസസ്സ്, പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ സിഎസ്‌കെ മാനേജ്‌മെന്റ് കാണിക്കുന്ന മെന്റാലിറ്റി, ടീമിൽ വരുത്തുന്ന അനാവശ്യമായ മാറ്റങ്ങൾ... എല്ലാം കൊണ്ടും അങ്ങേയറ്റം നിരാശാജനകമായ ഒരു ദിവസമാണിത്," റായുഡു തന്റെ രോഷം പരസ്യമാക്കി.

തുടർച്ചയായ പരീക്ഷണങ്ങൾ നടത്തി സിഎസ്‌കെ സ്വയം തോൽവി ഇരന്നുവാങ്ങുകയായിരുന്നു എന്നും, പഴയ സിഎസ്‌കെയുടെ വിശ്വസ്തമായ രീതികളല്ല ഇപ്പോൾ മാനേജ്‌മെന്റ് കാണിക്കുന്നതെന്നും റായുഡു കൂട്ടിച്ചേർത്തു. റായുഡുവിന്റെ ഈ സ്ഫോടനാത്മക പ്രതികരണം ഇപ്പോൾ ചെന്നൈ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 230 റൺസ് പിന്തുടർന്ന് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർമാർക്ക് സ്കോർ ബോർഡിൽ വെറും 140 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമേ സാധിച്ചുള്ളൂ, ഒരാളും നിലയുറപ്പിച്ച് പോരാട്ടവീര്യം കാണിച്ചില്ല. 47 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.

Story first published: Friday, May 22, 2026, 9:03 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+