വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ തീരുമാനം തിരുത്തി, അമ്പാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക്

ഹൈദരാബാദ്: രണ്ടു മാസം മുന്‍പാണ് അമ്പാട്ടി റായുഡു ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞതില്‍ രോഷം കൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കല്‍ തീരുമാനം. പക്ഷെ വികാരം കെട്ടടങ്ങി വിവേകം തിരിച്ചുവന്നപ്പോള്‍ അമ്പാട്ടി റായുഡു തിരിച്ചറിഞ്ഞു, എടുത്തുച്ചാടി വിരമിച്ചത് തെറ്റായിപ്പോയെന്ന്. ക്രിക്കറ്റില്‍ തിരിച്ചെത്തണമെന്നാണ് ഇപ്പോള്‍ താരത്തിന്റെ ആഗ്രഹം. ഇതു സംബന്ധിച്ച് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് റായുഡു ഇന്നലെ കത്തയച്ചു.

തീരുമാനം തിരുത്തി

വിരമിക്കല്‍ പ്രഖ്യാപനം വൈകാരികമായിരുന്നു. എന്നാല്‍ തീരുമാനം തിരുത്തി. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണ്. സെലക്ഷന്‍ സമയത്ത് തന്നെയും കൂടി പരിഗണിക്കണമെന്ന് അസോസിയേഷന് അയച്ച കത്തില്‍ റായുഡു വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമും മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും നോയെല്‍ ഡേവിഡും ഏറെ പിന്തുണച്ചെന്ന് കത്തില്‍ താരം ചൂണ്ടിക്കാട്ടി.

ഹൈദരാബാദിന് വേണ്ടി കളിക്കണം

സെപ്തംബര്‍ പത്തു മുതല്‍ ഹൈദരാബാദ് ടീമിനൊപ്പം ചേരാന്‍ സന്നദ്ധനാണെന്ന് അമ്പാട്ടി റായുഡു ക്രിക്കറ്റ് അസോസിയേഷനോട് അറിയിച്ചിട്ടുണ്ട്. റായുഡുവിന്റെ കത്തിന് പിന്നാലെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭരണസമിതിയും ഇന്നലെ ഔദ്യോഗിക പ്രസ്താവനയിറക്കി. വിരമിക്കല്‍ പ്രഖ്യാപനം അമ്പാട്ടി റായുഡു പിന്‍വലിച്ചെന്നും 2019-20 സീസണില്‍ ഹൈദരാബാദിന് വേണ്ടി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ താരം പങ്കെടുക്കുമെന്നും ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ലോകകപ്പ് നിരാശ

നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കുപ്പായം റായുഡു ഊരിവെച്ചത്. ടീമിലിടം മോഹിച്ച റായുഡുവിന് റിസര്‍വ് നിരയില്‍ പെടാനായിരുന്നു വിധി. പതിനഞ്ചംഗ സ്‌ക്വാഡില്‍ റായുഡുവിന് പകരം വിജയ് ശങ്കര്‍ കയറിപ്പറ്റി. ത്രിമാന കളിക്കാരനെന്നാണ് വിജയ് ശങ്കറെ സെലക്ടര്‍മാര്‍ വിശേഷിപ്പിച്ചത്.

ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ? സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്

ത്രിഡി വിവാദം

തൊട്ടുപിന്നാലെ ലോകകപ്പ് കാണാന്‍ ത്രിഡി കണ്ണട വാങ്ങിയിട്ടുണ്ടെന്ന റായുഡുവിന്റെ ട്വീറ്റ് വിവാദത്തിന് കാരണമായി. ശേഷം ലോകകപ്പിനിടെ വിജയ് ശങ്കര്‍ പരുക്കേറ്റു പുറത്തായപ്പോള്‍ അവസരം ലഭിക്കുമെന്ന് റായുഡു കരുതിയെങ്കിലും വിളി വന്നത് മായങ്ക് അഗര്‍വാളിനായിരുന്നു. ടീമില്‍ നിന്നും മനഃപൂര്‍വം തഴയുകയാണെന്ന് ആരോപിച്ചാണ് ശേഷം റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താനായി ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും താരം പിന്മാറിയിരുന്നു.

Story first published: Friday, August 30, 2019, 11:36 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X