വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പ്രതിഭാശാലികള്‍, എന്നാല്‍ കരിയര്‍ നീണ്ടില്ല', വേണ്ടത്ര അവസരം ലഭിക്കാതെ തഴയപ്പെട്ട താരങ്ങളിതാ

ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ നീണ്ട കരിയര്‍ ലഭിക്കാതെ പോയ ചിലതാരങ്ങളുണ്ട്. ക്രിക്കറ്റ് ബോര്‍ഡുകളിലെ രാഷ്ട്രീയവും ചിലരുടെ തെറ്റായ തീരുമാനങ്ങളും മൂലം വലിയ സൂപ്പര്‍ താരങ്ങളും നീണ്ട കരിയറും ലഭിക്കേണ്ട താരങ്ങള്‍ക്ക് പാതിവഴിയില്‍ കളി മതിയാക്കി പുറത്തുപോകേണ്ടി വന്നു. പലപ്പോഴും ക്രിക്കറ്റ് ബോര്‍ഡിലെ അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണ് താരങ്ങളെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ വേണ്ടത്ര അവസരം ലഭിക്കാതെ തഴയപ്പെട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

2019ലെ ഏകദിന ലോകകപ്പില്‍ നാലാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കേണ്ടിയിരുന്ന താരമാണ് അമ്പാട്ടി റായിഡു. ലോകകപ്പ് ലക്ഷ്യമാക്കി നാലാം നമ്പറില്‍ സ്ഥിരതയോടെ റായിഡു കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ റായിഡുവിന് ടീമില്‍ ഇടം ലഭിച്ചില്ല. ത്രീ ഡയമന്‍ഷന്‍ താരമെന്ന് പറഞ്ഞ് വിജയ് ശങ്കറിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഇതോടെ റായിഡു ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. ടി20 ഫോര്‍മാറ്റിലും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യക്കായില്ല. സിഎസ്‌കെയ്‌ക്കൊപ്പം 2021 സീസണിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്.

സൈമണ്‍ കാറ്റിച്ച്

സൈമണ്‍ കാറ്റിച്ച്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന സൈമണ്‍ കാറ്റിച്ച് ക്ലാസിക് ശൈലികൊണ്ട് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. 2010ലെ ആഷസില്‍ പരിക്കേറ്റ സൈമണ്‍ കാറ്റിച്ചിന് വിശ്രമം വേണ്ടിവന്നു. മധ്യനിരയിലേക്ക് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സിനെയാണ് ഓസ്‌ട്രേലിയ പരിഗണിച്ചത്. പിന്നീട് ടോപ് ഓഡറില്‍ മാത്യു ഹെയ്ഡനൊപ്പം ജസ്റ്റിന്‍ ലാംഗര്‍ എത്തിയതോടെ കാറ്റിച്ച് പൂര്‍ണ്ണമായും തഴയപ്പെട്ടു. 16 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് ആറ് സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോവുകയായിരുന്നു.

ആന്‍ഡി ഫ്‌ളവര്‍-ഹെന്റി ഒലോങ്ക

ആന്‍ഡി ഫ്‌ളവര്‍-ഹെന്റി ഒലോങ്ക

സിംബാബ് വെ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്നവരാണ് ആന്‍ഡി ഫ്‌ളവറും ഹെന്റി ഒലോങ്കയും. 2001-2002 സീസണില്‍ സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡ് പ്ലേയിങ് 11ല്‍ നിശ്ചിത നമ്പര്‍ കറുത്ത വംശജര്‍ ഉണ്ടായിരിക്കണമെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരേ ആന്‍ഡി ഫ്‌ളവറും ഹെന്റി ഒലോങ്കയും പ്രതികരിച്ചു. ഇതോടെ 35ാം വയസില്‍ ആന്‍ഡി ഫ്‌ളവറും 27ാം വയസില്‍ ഹെന്റി ഒലോങ്കയും വിരമിക്കല്‍ പ്രഖ്യാപിച്ചു.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. മൂന്ന് ഫോര്‍മാറ്റിലും തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഉടക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ പല തെറ്റായ തീരുമാനങ്ങളെയും വിമര്‍ശിച്ച് പീറ്റേഴ്‌സന്‍ പരസ്യമായിത്തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Story first published: Monday, May 31, 2021, 12:41 [IST]
Other articles published on May 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X