വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ കന്നി സെഞ്ച്വറി... ഒരേ സ്‌കോര്‍, ഒരേ എതിരാളി! ക്രിക്കറ്റിലെ ഞെട്ടിക്കുന്ന സാമ്യങ്ങള്‍

രസകരമായ ചില യാദൃശ്ചികതകള്‍ ക്രിക്കറ്റിലുണ്ട്

മുംബൈ: ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ആരാധകര്‍ ആസ്വദിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. ടി20യുടെയും ഐപിഎല്ലിന്റെയും വരവോടെ ക്രിക്കറ്റിന്റെ ജനപ്രീതി ഒന്നുകൂടി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകള്‍ ഇപ്പോള്‍ ഫുട്‌ബോള്‍ ലീഗുകള്‍ പോലെ തന്നെ കാണികളെ ഹരം കൊള്ളിക്കുന്നതായി മാറിക്കഴിഞ്ഞു. ഇതിനെല്ലാം തുടക്കമിട്ടതാവട്ടെ ഐപിഎല്ലും. ഐപിഎല്ലിനെ കോപ്പിയടിച്ച് ഇപ്പോള്‍ പ്രധാന രാജ്യങ്ങളെല്ലാം ഫ്രാഞ്ചൈസി ലീഗുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യക്കെതിരേ ഇനി ഷോര്‍ട്ട് ബോള്‍ തന്ത്രം നടക്കില്ല... കാരണം ഹിറ്റ്മാന്‍, എന്തെറിഞ്ഞാലും രക്ഷയില്ലഇന്ത്യക്കെതിരേ ഇനി ഷോര്‍ട്ട് ബോള്‍ തന്ത്രം നടക്കില്ല... കാരണം ഹിറ്റ്മാന്‍, എന്തെറിഞ്ഞാലും രക്ഷയില്ല

എന്തൊരു ബൗളിങ്, വിറച്ചത് ഒരാള്‍ക്കു മുന്നില്‍ മാത്രം! ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ധവാന്‍എന്തൊരു ബൗളിങ്, വിറച്ചത് ഒരാള്‍ക്കു മുന്നില്‍ മാത്രം! ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ധവാന്‍

യാദൃശ്ചികതകള്‍ ഓരോ വ്യക്തിയുടെയും ജീവിത്തില്‍ ഉണ്ടാവാറുണ്ട്, അതു പോലെ ക്രിക്കറ്റിലും ചില യാദൃശ്ചികമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മൂക്കത്ത് വിരല്‍ വച്ചു പോവുന്ന ചില സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ഡബിളെങ്കില്‍ ഒരേ വിജയ മാര്‍ജിന്‍

ഡബിളെങ്കില്‍ ഒരേ വിജയ മാര്‍ജിന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവര്‍. സച്ചിന്‍ 2010ലും സെവാഗ് 11ലുമാണ് ഡബിള്‍ അടിച്ചത്. ലോക ക്രിക്കറ്റില്‍ തന്നെ ആദ്യമായി ഏകദിനത്തില്‍ ഡബിള്‍ നേടിയതും സച്ചിനാണ്. ഈ രണ്ടു മല്‍സരങ്ങളിലും ഇന്ത്യയുടെ ജയം 153 റണ്‍സിനായിരുന്നു.
ഇവരില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് രോഹിത് ശര്‍മയും ഇന്ത്യക്കായി ഡബിളടിച്ചു. കരിയറില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. 2013ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു രണ്ടാം ഡബിള്‍. ഈ കളിയില്‍ ഇന്ത്യയുടെ ജയം 153 റണ്‍സിനായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

അശ്വിനും ലില്ലിയും

അശ്വിനും ലില്ലിയും

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും ഇപ്പോള്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകവുമായ ആര്‍ അശ്വിനും ഓസീസിന്റെ മുന്ഡ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയും തമ്മില്‍ ഒരു കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുവരും തങ്ങളുടെ 300ാമത്തെ വിക്കറ്റ് തികച്ചത് ഒരേ തിയ്യതിയിലാണ്. 1981 നവംബര്‍ 27നായിരുന്നു ലില്ലിയുടെ നേട്ടമെങ്കില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷം 2017ല്‍ മറ്റൊരു നവംബര്‍ 27ന് അശ്വിനും 300 വിക്കറ്റ് ക്ലബ്ബിലെത്തി.

ധോണിയും സെഞ്ച്വറിയും പാകിസ്താനും

ധോണിയും സെഞ്ച്വറിയും പാകിസ്താനും

ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയും പാകിസ്താനും സെഞ്ച്വറിയും തമ്മില്‍ ഞെട്ടിക്കുന്ന ഒരു യാദൃശ്ചികതയുണ്ട്. ധോണി ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത് 2005ല്‍ വിശാഖപട്ടണത്ത് വച്ച് പാകിസ്താനെതിരേയായിരുന്നു. അന്നു മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 148 റണ്‍സാണ് അടിച്ചെടുത്തത്.
ധോണി കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയതും പാകിസ്താനെതിരേയാണ്. ഫൈസലാബാദില്‍ നടന്ന ടെസ്റ്റില്‍ 148 റണ്‍സ് തന്നെയാണ് ധോണി നേടിയത് എന്നതാണ് ആശ്ചര്യകരം.

ആര്‍സിബിയുടെ നേട്ടവും കോട്ടവും

ആര്‍സിബിയുടെ നേട്ടവും കോട്ടവും

ഐപിഎല്ലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഭിമാനിക്കാവുന്ന നേട്ടം കുറിച്ചതും മറക്കാന്‍ ആഗ്രഹിക്കുന്ന നാണക്കേടിന് അവകാശികളായതും ഒരേ ദിവസമാണ്.
2013ലെ ഐപിഎല്ലില്‍ ഏപ്രില്‍ 23ന് നടന്ന മല്‍സരത്തില്‍ പൂനെ വാരിയേഴ്‌സിനെതിരേ ആര്‍സിബി അഞ്ച് വിക്കറ്റിന് 263 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടിരുന്നു. ഐപിഎല്ലില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2017ലെ ഐപിഎല്ലില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടും ആര്‍സിബിയെ തേടിയെത്തി. ഏപ്രില്‍ 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയില്‍ വെറും 49 റണ്‍സിനാണ് ആര്‍സിബി കൂടാരം കയറിയത്.

മൂന്നു നായകര്‍, ഒരേ സ്‌കോര്‍

മൂന്നു നായകര്‍, ഒരേ സ്‌കോര്‍

ഇന്ത്യയുടെ മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ ഒന്നു തന്നെയാണെന്നതാണ് മറ്റൊരു യാദൃശ്ചികത. മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരുടെ മാത്രമല്ല നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുയുടെയും ഉയര്‍ന്ന സ്‌കോര്‍ 183 ആണ്.
നിലവില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളതും ഇവര്‍ തന്നെയാണ്.

കുക്ക് + ക്ലാര്‍ക്ക് = സച്ചിന്‍

കുക്ക് + ക്ലാര്‍ക്ക് = സച്ചിന്‍

ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും മുന്‍ ക്യാപ്റ്റന്‍മാരായ അലെസ്റ്റര്‍ കുക്കിനെയും മൈക്കല്‍ ക്ലാര്‍ക്കിനെയും കൂട്ടിയാല്‍ ഉത്തരം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെന്നായിരിക്കും. ഇങ്ങനെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്. ടെസ്റ്റില്‍ കുക്കും ക്ലാര്‍ക്കും കൂടി കളിച്ച മല്‍സരങ്ങള്‍, റണ്‍സ്, സെഞ്ച്വറികള്‍ ഇവ തമ്മില്‍ കൂട്ടിയാല്‍ അത് സച്ചിന് തുല്യമാണെന്നതാണ് യാദൃശ്ചികത.
കുക്കും ക്ലാര്‍ക്കും 100 വീതം ടെസ്റ്റുകളാണ് കളിച്ചത്. കുക്ക് 7955ഉം ക്ലാര്‍ക്ക് 7964ഉം റണ്‍സെടുത്തിട്ടുണ്ട്. കുക്കും ക്ലാര്‍ക്കും യഥാക്രമം 25, 26 സെഞ്ച്വറികളും നേടി. ഇവ ഓരോന്നും കൂട്ടിയാല്‍ 200 ടെസ്റ്റുകള്‍, 15,919 റണ്‍സ്, 51 സെഞ്ച്വറികള്‍ എന്നാണ് ഉത്തരം. ടെസ്റ്റില്‍ ഇത്ര തന്നെ ടെസ്റ്റുകളില്‍ നിന്ന് ഇത്രയും സെഞ്ച്വറികളോടെ ഇതേ റണ്‍സ് തന്നെയാണ് സച്ചിന്‍ നേടിയിട്ടുള്ളത്.

Story first published: Wednesday, April 15, 2020, 13:42 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X