Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇത് തഴയപ്പെട്ടവരുടെ ടീം ഇന്ത്യ... മുട്ടി നോക്കുന്നോ കോലിപ്പട? നയിക്കാന്‍ മുന്‍ സ്പിന്നര്‍

ദില്ലി: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ചില മുന്‍നിര താരങ്ങള്‍ തഴയപ്പെട്ടിരുന്നു. 15 അംഗ ടീമിനെയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അമ്പാട്ടി റായുഡുവിന്റെയും റിഷഭ് പന്തിനന്റെയും അസാന്നിധ്യമായിരുന്നു ലോകപ്പ് ടീമില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഇരുവര്‍ക്കും പകരം വിജയ് ശങ്കറും ദിനേഷ് കാര്‍ത്തും ടീമിലെത്തുകയായിരുന്നു.

ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു സാങ്കല്‍പ്പിക ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നോക്കാം.

ഓപ്പണര്‍മാര്‍ (മായങ്ക്, രഹാനെ)

ഓപ്പണര്‍മാര്‍ (മായങ്ക്, രഹാനെ)

ഓപ്പണര്‍മാരായി യുവ താരം മായങ്ക് അഗര്‍ളിനെയും പരിചയസമ്പന്നനായ അജിങ്ക്യ രഹാനെയെയും ഇന്ത്യക്കു പരീക്ഷിക്കാം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനമാണ് മായങ്ക് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയ താരം അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി വരവറിയിക്കുകയും ചെയ്തിരുന്നു. കളിച്ച മൂന്ന് ഇന്നിങ്‌സുകൡ രണ്ടിലും മായങ്ക് ഫിഫ്റ്റി നേടി. എന്നാല്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികച്ച ഫോം താരത്തിന്റെ ഏകദിന, ടി20 അരങ്ങേറ്റം വൈകിപ്പിക്കുകയാണ്.
അതേസമയം, ഇന്ത്യക്കായി നിരവധി മല്‍സരങ്ങള്‍ കളിച്ച താരമാണണ് രഹാനെ. ഓപ്പണിങിലും മധ്യനിരയിലുമെല്ലാം അദ്ദേഹം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായ അദ്ദേഹത്തിനു ഏതു പൊസിഷനിലും തിളങ്ങാനുള്ള മിടുക്കുണ്ട്.

മധ്യനിര (റായുഡു, ഗില്‍, പാണ്ഡെ)

മധ്യനിര (റായുഡു, ഗില്‍, പാണ്ഡെ)

ഈ ലോകകപ്പില്‍ സ്ഥാനം നിഷേധിക്കപ്പെട്ട അമ്പാട്ടി റായുഡു മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലും മനീഷ് പാണ്ഡെയുമാണ് തുടര്‍ന്നുളള്ള സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരകളിലെയും ഐപിഎല്ലിലെയും മോശം പ്രകടനമാണ് രഹാനെയ്ക്കു ലോകകപ്പില്‍ അവസരം നിഷേധിച്ചത്.
ഇന്ത്യയുടെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഗില്‍. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകള്‍ക്കു വേണ്ടി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. പ്രതിഭയുണ്ടായിട്ടും അത് പലപ്പോഴും കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത താരമാണ് പാണ്ഡെ. ഒരു വര്‍ഷത്തിലധികം ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനായില്ല.

പന്ത്, അക്ഷര്‍, അശ്വിന്‍

പന്ത്, അക്ഷര്‍, അശ്വിന്‍

ലോകകപ്പില്‍ നിന്നൊഴിവാക്കപ്പെട്ട യുവതാരം റിഷഭ് പന്താണ് സാങ്കല്‍പ്പിക ടീമിന്റെ വിക്കറ്റ് കീപ്പറാവുക. അക്ഷര്‍ പട്ടേല്‍ ഓള്‍റൗണ്ടറായി ടീമിലെത്തുമ്പോള്‍ പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ഒറ്റയ്ക്കു മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് പന്ത്. അക്ഷറാവട്ടെ കഴിഞ്ഞ ലോകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു.
ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ അശ്വിന്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനാണ്. പഞ്ചാബിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഉമേഷ്, ഖലീല്‍, ശര്‍ദ്ദുല്‍

ഉമേഷ്, ഖലീല്‍, ശര്‍ദ്ദുല്‍

ഇന്ത്യയുടെ പേസ് ബൗളിങ് കൈാകാര്യം ചെയ്യുന്നത് ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, ശര്‍ദ്ദുല്‍ താക്കൂര്‍ എനിവരായിരിക്കും.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതാണ് ഉമേഷിനു തിരിച്ചടിയായത്. ഇടംകൈയന്‍ പേസറായ ഖലീല്‍ സമീപകാലത്തു ചില മികച്ച പ്രകടനങ്ങള്‍ ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചിട്ടുണ്ട്. ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും മുതലെടുക്കാന്‍ കഴിയാത്ത താരമെന്ന ദുഷ്‌പേരുള്ള ബൗളറാണ് ശര്‍ദ്ദുല്‍.

Story first published: Tuesday, April 16, 2019, 14:52 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+