ഇന്ത്യയുടെ നീലപ്പടയ്ക്ക് രണ്ടാം ജഴ്‌സിയൊരുങ്ങി; 30-ന് ഇംഗ്ലണ്ടിനെതിരെ പുതിയ നിറത്തില്‍
ലണ്ടന്‍: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നീലപ്പട ലോകകപ്പില്‍ പുതിയ നിറത്തില്‍ കളത്തിലിറങ്ങും. ഇന്ത്യന്‍ ടീമിന് രണ്ടാം ജഴ്‌സി തയ്യാറായതായാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ജൂണ്‍ 30-ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ പുതിയ ജഴ്‌സിയിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.

പുതിയ ജഴ്‌സി അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പിന്നില്‍ ഓറഞ്ച് നിറമുള്ളതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ എവേ ജഴ്‌സിയല്ല ഇത്. ഐ.സി.സി.യുടെ നിര്‍ദേശപ്രകാരണ് ടീമിന് രണ്ടാം ജഴ്‌സി തയ്യാറാക്കിയത്. ഇത് ചില കളികളില്‍ പകരം ജഴ്‌സിയായി ഉപയോഗിക്കാനാണ്.
ഇന്ത്യയുടെ നീല ജഴ്‌സിയോട് സാമ്യമുള്ളതാണ് ഇംഗ്ലണ്ടിന്റെ ജഴ്‌സി. ഐ.സി.സി. ചട്ടപ്രകാരം ആതിഥേയര്‍ അവരുടെ സ്ഥിരം ജഴ്‌സിയിലും സന്ദര്‍ശകര്‍ പകരം ജഴ്‌സിയിലും കളിക്കണം. അതിനാലാണ് ഇന്ത്യ പുതിയ ജഴ്‌സിയണിയുന്നത്.
Story first published: Monday, June 3, 2019, 13:42 [IST]
Other articles published on Jun 3, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications