Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിന് അവധി നല്‍കി, യോഗയില്‍ അഭയം പ്രാപിച്ചു; പന്തു ചുരണ്ടലില്‍ വിലക്ക് ലഭിച്ച ഓസീസ് താരം

സിഡ്‌നി: കടുത്ത മാനസിക സംഘര്‍ഷംമൂലം ക്രിക്കറ്റിന് അവധി നല്‍കി യോഗയില്‍ അഭയം പ്രാപിക്കുകയായിരുന്നെന്ന് പന്തു ചുരണ്ടല്‍ വിവാദത്തില്‍ വിലക്കു ലഭിച്ച ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പമാണ് ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചത്. താനിപ്പോള്‍ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്നും ഒരവസരത്തില്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് യോഗ അധ്യാപകനാവാനായിരുന്നു ശ്രമമെന്നും താരം പറഞ്ഞു.

ഒന്‍പത് മാസം വിലക്ക് ലഭിച്ച ബാന്‍ക്രോഫ്റ്റ് ഡിസംബര്‍ 29ന് ക്രിക്കറ്റിലേക്ക് തിരികെ പ്രവേശിക്കുകയാണ്. ഡിസംബര്‍ 30ന് നടക്കുന്ന ബിഗ്ബാഷ് ലീഗില്‍ താരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തുന്ന ബാന്‍ക്രോഫ്റ്റിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനായി പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഡേവിഡ് വാര്‍ണര്‍ക്കും, സ്മിത്തിനും ഒരു വര്‍ഷത്തെ വിലക്കാണ് നല്‍കിയത്.

Cameron Bancroft

പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് കഴിഞ്ഞദിവസം സ്മിത്ത് പ്രതികരിച്ചതിന് പിന്നാലെയാണ് താന്‍ കടന്നുവന്ന വൈകാരിക അനുഭവത്തെക്കുറിച്ച് ബാന്‍ക്രോഫ്റ്റും വാചാലനായത്. ക്രിക്കറ്റില്‍നിന്നും അകന്ന് യോഗയില്‍ മനസ് കേന്ദ്രീകരിക്കാനായിരുന്നു ശ്രമം. ഒരവസരത്തില്‍ ക്രിക്കറ്റ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നതായി താരം പറയുന്നു. ഇപ്പോള്‍ താന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സജ്ജനായിക്കഴിഞ്ഞു. അച്ചടക്കമുള്ള ഒരു കളിക്കാരനാകാന്‍ ഇനി തനിക്ക് കഴിയും. താന്‍ ഏറെ മാറിക്കഴിഞ്ഞതായും ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

Story first published: Saturday, December 22, 2018, 12:16 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+