മുംബൈ: പരിക്കുകാരണം ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടമായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലിനായി തയ്യാറെടുപ്പ് തുടങ്ങി. തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ക്യാംപിനൊപ്പം പാണ്ഡ്യ കഴിഞ്ഞ ദിവസം ചേര്‍ന്നു. കടുത്ത പുറംവേദനയെ തുടര്‍ന്ന് ഓസീസിനെതിരായ പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്. ഇതേ തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യത്തെ ചില മല്‍സരങ്ങൡ പാണ്ഡ്യ കളിച്ചേക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ക്കു ആവേശമായി താരം കഴിഞ്ഞ ദിവസം മുംബൈ ടീമിനൊപ്പം ചേരുകയായിരുന്നു. മൂത്ത സഹോദരനും മുംബൈയുടെ തന്നെ ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയോടൊപ്പമാണ് താരം പരിശീലനത്തിലേര്‍പ്പെട്ടത്.

ഐപിഎല്ലില്‍ മുംബൈയുടെ തുറുപ്പുചീട്ടാണ് പാണ്ഡ്യ. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം ടീമിനായി കാഴ്ചവച്ചിട്ടുള്ളത്. ഈ സീസണില്‍ മുംബൈയെ നാലാം ഐഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പരിശീലനം പുനരാരംഭിച്ചെങ്കിലും പാണ്ഡ്യയുടെ ഫിറ്റ്‌നസിനെക്കുറിച്ച് മുംബൈ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ആദ്യത്തെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും. മാര്‍ച്ച് 24ന് ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈയുടെ സീസണിലെ ആദ്യ മല്‍സരം.