വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ ആവേശത്തില്‍... കിവികളുടെ ചിറകരിയാന്‍ പാണ്ഡ്യയുമെത്തും, രാഹുല്‍ ഇനി ഇന്ത്യ എയ്‌ക്കൊപ്പം

ഇരുവരുടെയും സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസം നീക്കിയിരുന്നു

By Manu

മുംെൈബ: ഒരു ടിവി ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഇന്ത്യയുടെ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇരുവരുടെയും വിലക്ക് വ്യാഴാഴ്ചയാണ് നീക്കിയത്.

കോലിപ്പടയുടെ വഴിയെ പെണ്‍പടയും... കിവികളെ നിലത്തുനിര്‍ത്തിയില്ല, തരിപ്പണമാക്കികോലിപ്പടയുടെ വഴിയെ പെണ്‍പടയും... കിവികളെ നിലത്തുനിര്‍ത്തിയില്ല, തരിപ്പണമാക്കി

സംഭവത്തില്‍ ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതിയില്‍ വാദം നടക്കാനാരിക്കെയാണ് സുപ്രീം കോടതി നിയമിച്ച ഭരണസമിതി പാണ്ഡ്യക്കും രാഹുലിനും തുടര്‍ന്നു കളിക്കാന്‍ അനുമതി നല്‍കിയത്. വിലക്ക് നീങ്ങിയതോടെ എത്രയും വേഗം ഇന്ത്യന്‍ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ് രണ്ടു താരങ്ങളും.

പാണ്ഡ്യ ന്യൂസിലാന്‍ഡിലേക്കു പറക്കും

പാണ്ഡ്യ ന്യൂസിലാന്‍ഡിലേക്കു പറക്കും

ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ കൂടിയായ പാണ്ഡ്യയെ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന സസ്‌പെന്‍ഷന്‍ താരത്തിന്റെ സ്ഥാനം തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു പകരക്കാരനായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വിലക്ക് നീങ്ങിയതോടെ ന്യൂസിലാന്‍ഡ് പറകക്കാനൊരുങ്ങുകയാണ് പാണ്ഡ്യ. ഏകദിന പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ താരത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഇന്ത്യന്‍ എ ടീമിലേക്ക്

രാഹുല്‍ ഇന്ത്യന്‍ എ ടീമിലേക്ക്

മോശം ഫോമിനെ തുടര്‍ന്നു വലയുകയായിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന് അപ്രതീക്ഷിത ആഘാതമായിരുന്നു വിലക്ക്. ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നീങ്ങിയതോടെ ഫോം വീണ്ടെടുത്ത് ദേശീയ ടീമില്‍ തിരിച്ചത്താമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ നാട്ടില്‍ തന്നെ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ എ ടീമിനായി കളിച്ചാവും രാഹുലിന്റെ മടങ്ങിവരവ്.
അജിങ്ക്യ രഹാനെ നയിക്കുന്ന ഇന്ത്യന്‍ എ ടീമിനൊപ്പം രാഹുല്‍ ഉടന്‍ ചേരുമെന്നാണ് വിവരം. ഏകദിന പരമ്പരയിലെ അവസാന മൂന്നു മല്‍സരങ്ങളില്‍ താരം കളിച്ചേക്കും.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ജനുവരി 11ന്

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ജനുവരി 11ന്

കോഫി വിത്ത് കരണ്‍ എന്ന ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളെ തുടര്‍ന്നു ജനുവരി 11നാണ് പാണ്ഡ്യയെയും രാഹുലിനെയും അന്വേഷണ വിധേയമായി ബിസിസിഐ അനിശ്ചിത കാലത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. സംഭവം കൈവിട്ടുപോയെന്നു ബോധ്യമായതോടെ പാണ്ഡ്യ സമൂഹമാധ്യമങ്ങള്‍ വഴി മാപ്പു പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോഴാണ് രണ്ടു താരങ്ങളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. തുടര്‍ന്നു ഇരുവരെയും നാട്ടിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

Story first published: Friday, January 25, 2019, 9:56 [IST]
Other articles published on Jan 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X