വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപില്‍, അമര്‍നാഥ്, സക്‌സേന... എലൈറ്റ് ക്ലബ്ബില്‍, അപൂര്‍വ്വ റെക്കോര്‍ഡ്, പക്ഷെ താരം ഹാപ്പിയല്ല

ഇതുവരെ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താരത്തിനു ഭാഗ്യമുണ്ടായിട്ടില്ല

മുംബൈ: ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിലവിലെ സൂപ്പര്‍ ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ജലജ് സക്‌സേന. നിലവില്‍ കേരളത്തിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സക്‌സേന പുതിയൊരു റെക്കോര്‍ഡാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുള്‍ക്കൊപ്പം ഇനി വന്‍ മതില്‍ ഇല്ല, ദ്രാവിഡിനെ മാറ്റും... ഇതാണ് കാരണംഇന്ത്യ എ, അണ്ടര്‍ 19 ടീമുള്‍ക്കൊപ്പം ഇനി വന്‍ മതില്‍ ഇല്ല, ദ്രാവിഡിനെ മാറ്റും... ഇതാണ് കാരണം

പക്ഷെ താരത്തിന് ഈ റെക്കോര്‍ഡ് നേട്ടം ഒട്ടും തന്നെ ആഹ്ലാദം നല്‍കില്ലെന്നതാണ് യാഥാര്‍ഥ്യം. മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, ലാല അമര്‍നാഥ് എന്നിവരുടെ നേട്ടത്തിനൊപ്പമാണ് സക്‌സേനയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എത്തിയിരിക്കുന്നത്.

6000 റണ്‍സ്, 300 വിക്കറ്റ്

6000 റണ്‍സ്, 300 വിക്കറ്റ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റുമെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടത്തിനാണ് സക്‌സേന അവകാശിയായത്. കപിലും അമര്‍നാഥുമടക്കം 19 താരങ്ങള്‍ നിലവില്‍ എലൈറ്റ് ക്ലബ്ബിലുണ്ട്.
എന്നാല്‍ സക്‌സേനയെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ കാര്യം ഇതുവരെ ഇന്ത്യന്‍ ടീമിലേക്കു തന്നെ വിളിച്ചിട്ടില്ലെന്നതാണ്. ഈ റെക്കോര്‍ഡിട്ടും ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത താരമെന്ന അഭിമാനിക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡാണ് 32കാരനായ സക്‌സേനയുടെ പേരിലായത്.

നേട്ടം ഇന്ത്യ ബ്ലൂവിനൊപ്പം കളിക്കുന്നതിനിടെ

നേട്ടം ഇന്ത്യ ബ്ലൂവിനൊപ്പം കളിക്കുന്നതിനിടെ

ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡിനെതിരായ കളിയില്‍ ഇന്ത്യ ബ്ലൂവിനു വേണ്ടി നടത്തിയ പ്രകടനമാണ് സക്‌സേനയെ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലെത്തിച്ചത്. മല്‍സരത്തില്‍ താരം ഏഴു വിക്കറ്റുകള്‍ കൊയ്തിരുന്നു. അഇതോട സക്‌സേന 300 വിക്കറ്റ് തികയ്ക്കുകയും ചെയ്യുകയായിരുന്നു.
റെഡിനെതിരേ ഏഴു വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്നു സക്‌സേന പ്രതികരിച്ചു. 300 വിക്കറ്റുകള്‍ ഇതോടെ തികച്ചു. 6000 റണ്‍സും 300 വിക്കറ്റുകളുമെടുത്തിട്ടും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്ത ആദ്യ താരമായി താന്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിച്ച ഏക താരം കൂടിയാണ് താനെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ സാന്നിധ്യം

ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു സ്‌കേസേന. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു താരം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റുകളുമെടുത്ത് എലൈറ്റ് ക്ലബ്ബില്‍ അംഗമായ സക്‌സേനയെ ഡല്‍ഹി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

എലൈറ്റ് ക്ലബ്ബിലെ താരങ്ങള്‍

എലൈറ്റ് ക്ലബ്ബിലെ താരങ്ങള്‍

സക്‌സേനയെക്കൂടാതെ സികെ നായിഡു, ലാല അമര്‍നാഥ്, വിജയ് ഹസാരെ, വിനു മങ്കാദ്, സി സര്‍വാത്തെ, പോളി ഉമ്രിഗര്‍, ബാബു നഡ്കര്‍ണി, ചന്തു ബോര്‍ഡെ, എംഎല്‍ ജയ്‌സിംഹ, സലീം ദുരാനി, എസ് വെങ്കിട്ടരാഘവന്‍, സയ്ദ് ആബിദ് അലി, മദന്‍ ലാല്‍, കപില്‍ ദേവ്, രവി ശാസ്ത്രി, മനോജ് പ്രഭാകര്‍, സായിരാജ് ബഹുതുലെ, സഞ്ജയ് ബാംഗര്‍ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റുള്ളവര്‍. എന്നാല്‍ സക്‌സേനയൊഴികെ മറ്റുള്ള 18 പേര്‍ക്കും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

14 സെഞ്ച്വറികള്‍

14 സെഞ്ച്വറികള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 113 മല്‍സരങ്ങളില്‍ നിന്നും 6044 റണ്‍സാണ് സക്‌സേനയുടെ സമ്പാദ്യം. 37.30 ശരാശരിയില്‍ 14 സെഞ്ച്വറികളും 30 ഫിഫ്റ്റികളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. കൂടാതെ 28.19 ശരാശരിയില്‍ 305 വിക്കറ്റുകളും സക്‌സേന വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 17 തവണ അഞ്ചു വിക്കറ്റ് നേട്ടവും അഞ്ചു തവണ 10 വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ നാലു സീസണുകളിലും രഞ്ജിയിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് പുരസ്‌കാരം സക്‌സേനയ്ക്കായിരുന്നു.

Story first published: Thursday, August 29, 2019, 11:54 [IST]
Other articles published on Aug 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X