Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അലന്‍ ഡൊണാള്‍ഡ് ഓസ്‌ട്രേലിയന്‍ ബൗളിങ് കോച്ച് ആയേക്കും

സിഡ്‌നി: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ അലന്‍ ഡൊണാള്‍ഡിനെ ബൗളിങ് കോച്ച് ആക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ പൂര്‍ത്തിയായതായി ഒരു ക്രിക്കറ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പരകളില്‍ ഡൊണാണള്‍ഡ് കോച്ച് ആയേക്കുമെന്നാണ് സൂചന. താത്കാലികമാണ് നിയമനമെങ്കിലും ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഡൊണാള്‍ഡിനെ സ്ഥിരപ്പെടുത്തിയേക്കും. ക്രെയ്ഗ് മക്‌ഡെര്‍മോര്‍ട്ടിന്റെ സ്ഥാനം തെറിച്ചതിനെ തുടര്‍ന്നാണ് ഡൊണാള്‍ഡിന്റെ നിയമനം.

allandonald

കഴിഞ്ഞ ഏകദിന ലോകകപ്പിലും, പിന്നീട് ഇംഗ്ലണ്ടിനെതിരായ ആഷസ് ടൂര്‍ണമെന്റില്‍ 5-0 ത്തിന്റെ ജയം നേടിയ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പവും ജോലി ചെയ്തതത് ക്രെയ്ഗ് ആയിരുന്നു. ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ ബൗളര്‍മാരുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്രെയ്ഗിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡൊണാള്‍ഡിന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഡൊണാള്‍ഡിന്റെ പരിചയം ബൗളര്‍മാര്‍ക്ക് തുണയാകുമെന്നാണ് ഓസ്‌ട്രേലിയയുടെ നിഗമനം. 1992 മുതല്‍ 2002 വരെ 10 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു ഡൊണാള്‍ഡ്. ടെസ്റ്റില്‍ 330 വിക്കറ്റുകളും ഏകദിനത്തില്‍ 272 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബൗളിങ് കോച്ച് ആണ് ഇപ്പോള്‍ ഡൊണാള്‍ഡ്.

Story first published: Thursday, April 28, 2016, 8:41 [IST]
Other articles published on Apr 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+