ലോകകപ്പ്: സൂപ്പര്‍ ക്യാപ്റ്റന്‍സ്... ഇവരേക്കാള്‍ ബെസ്റ്റ് ഇല്ല, തിരഞ്ഞടുത്തത് ഓസീസ് ഇതിഹാസം

സിഡ്‌നി: മെയ് 30നു തുടങ്ങുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. 10 ടീമുകളാണ് ലോക കിരീടം മോഹിച്ച് അങ്കത്തട്ടിലിറങ്ങുന്നത്. ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ശേഷിയുള്ളള മികച്ച ക്യാപ്റ്റന്‍മാര്‍ പല ടീമുകളിലുമുണ്ട്. ഇവരില്‍ ആര്‍ക്കാവും ജൂലൈ 14നു ലോര്‍ഡ്‌സില്‍ നടക്കുന്ന കലാശക്കളിയില്‍ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടാവുകയെന്നാണ് അറിയാനുള്ളത്.
ലോകകപ്പിലെ മികച്ച മൂന്നു ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയടയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ അലെന്‍ ബോര്‍ഡര്‍. ടൂര്‍ണമെന്റില്‍ താന്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നത് ഈ മൂന്നു ക്യാപ്റ്റന്‍മാരുടെയും പ്രകടനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1987ല്‍ ഓസീസിനെ ലോക ചാംപ്യന്‍മാരാക്കിയ നായകന്‍ കൂടിയാണ് ബോര്‍ഡര്‍.

കോലി, മോര്‍ഗന്‍, ഫിഞ്ച്
ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ എന്നിവരെയാണ് ബോര്‍ഡര്‍ മികച്ച ക്യാപ്റ്റന്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ അഗ്രസീവും മുഖാമുഖം നിന്ന് പോരാടാന്‍ മിടുക്കുമുള്ള ക്യാപ്റ്റനാണ് കോലി. ഇതു തന്നെയാണ് മോര്‍ഗന്‍, ഫിഞ്ച് എന്നിവരില്‍ നിന്നും അ്‌ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
കോലിയെപ്പോലെ മറ്റൊരു ക്യാപ്റ്റന്‍ ലോക ക്രിക്കറ്റില്‍ ഇല്ല. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ഉല്ലാസവാനായി കാണപ്പെടുന്ന അദ്ദേഹം ജഴ്‌സിക്കു മുകളില്‍ ഹൃദയത്തെയാണ് ധരിക്കുന്നതെന്നും ബോര്‍ഡര്‍ പറഞ്ഞു.

മോര്‍ഗന്റെ ക്യാപ്റ്റന്‍സി
ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയെയും ബോര്‍ഡര്‍ പ്രശംസിച്ചു. മോര്‍ഗനു കീഴില്‍ ഉജ്ജ്വല പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഗെയിം പ്ലാനോടെയാണ് അവര്‍ കളിക്കുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്.
വളരെ അപകടകാരിയായ ടീമാണ് ഇംഗ്ലണ്ടിന്റേത്. എതിര്‍ ടീമുകള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദത്തോടെയാവും അവര്‍ക്കെതിരേ കളിക്കുകയെന്നും ബോര്‍ഡര്‍ വിശദമാക്കി. മോര്‍ഗന്‍ മികച്ച ക്യാപ്റ്റന്‍ മാത്രമല്ല, മികച്ച ഏകദിന ക്രിക്കറ്റര്‍ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിഞ്ചും നന്നായി നയിക്കുന്നു
മികച്ച രീതിയിലാണ് ഫിഞ്ച് ഓസ്‌ട്രേലിയയെ നയിക്കുന്നതെന്ന് ബോര്‍ഡര്‍ അഭിപ്രായപ്പെട്ടു. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും ടീമിനെ വളരെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്.
ടീമിനെ ഒത്തൊരുമയോടെയാണ് ഫിഞ്ച് മുന്നോട്ട് കൊണ്ടുപോവുന്നത്. ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ഗുണവും ഇതു തന്നെയാണെന്നും ബോര്‍ഡര്‍ പറഞ്ഞു. ലോകകപ്പില്‍ ഫിഞ്ചിനു കീഴില്‍ ഓസീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications