സച്ചിന്‍Vsവോണ്‍: മാസ്‌റ്റേഴ്‌സ് ലീഗിനെ കുറിച്ച് അറിയാനുള്ളതെല്ലാം...
സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഷെയ്ന്‍ വോണ്‍ എന്നീ ഇതിഹാസ താരങ്ങള്‍ നയിക്കുന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന് ഐ സി സി അനുമതി കൊടുത്തതായിരുന്നു പോയ ദിവസത്തെ വാര്‍ത്ത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ പണംവാരി ക്രിക്കറ്റ് ലീഗുകള്‍ക്ക് പിന്നാലെയാണ് മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് വരുന്നത്.
ഒരു പ്രധാനപ്പെട്ട വ്യത്യാസം ഈ ലീഗ് റിട്ടയര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രമുള്ളതാണ് എന്നതാണ്. സച്ചിനും വോണും ലാറയും കാലിസും ഒക്കെ ഈ ലീഗിന്റെ ഭാഗങ്ങളാകും. യു എ ഇയിലാണ് കളികള്‍ നടക്കുക. വേദികളും സമയവും വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ പി എല്‍ മാതൃകയില്‍ ട്വന്റി - 20 മത്സരങ്ങളാണ് നടക്കുക. മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ബാക്കി വിശേഷങ്ങള്‍ കൂടി കാണൂ...

കളിയുടെ പേര്
മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് (എംസിഎല്‍) എന്നാണ് കപ്പിന് പേര്. ജി എം സ്‌പോര്‍ട്‌സാണ് സംഘാടകര്‍.

20 വര്‍ഷത്തേക്ക് ഉറപ്പായി
അടുത്ത പത്ത് വര്‍ഷത്തേക്കാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിനെ അംഗീകരിച്ചിരിക്കുന്നത്.

കളികള്‍ ഇവിടെവെച്ച്
യു എ ഇയാണ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന് ആതിഥേയരാകുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ ഗ്രൗണ്ടുകളിലാകും കളി.

അടുത്തവര്‍ഷം തുടങ്ങും
2016 ഫെബ്രുവരിയിലായിരിക്കും ആദ്യത്തെ കളി നടക്കുക. ട്വന്റി 20 ഫോര്‍മാറ്റില്‍ രണ്ടാഴ്ചയാണ് കളി.

ടീമുകള്‍ എത്ര
ആറ് ടീമുകളാണ് ലീഗില്‍ ഉണ്ടാകുക. ഓരോ ടീമിലും 15 കളിക്കാര്‍. ഇതില്‍ രണ്ട് പേര്‍ ഐക്കണ്‍ താരങ്ങള്‍. ആകെ 90 കളിക്കാര്‍

പ്രധാന കളിക്കാര്‍
ബ്രയാന്‍ ലാറ, ഗില്‍ക്രിസ്റ്റ്, അക്രം, കാലിസ്, സച്ചിന്‍, വോണ്‍ എന്നിവരൊക്കെ കളിക്കാനുണ്ടാകും. വിരമിച്ചവര്‍ക്ക് വേണ്ടിയാണ് ലീഗ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications