സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി നവംബര്‍ 14 മുതല്‍, അറിയേണ്ടതെല്ലാം...!
2013 നവംബറിലാണ് സച്ചിന്‍ ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞത്. കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം സച്ചിന്‍ വീണ്ടും കളിക്കളത്തിലേക്ക് വരുന്നു. മെന്ററായും കോച്ചായും ഒന്നുമല്ല, കളിക്കാരനായിത്തന്നെ. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനൊപ്പമുള്ള ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുമായാണ് സച്ചിന്‍ ക്രീസിലേക്ക് തിരിച്ചെത്തുന്നത്.
നവംബര്‍ 7, 11, 14 തീയതികളിലായി അമേരിക്കയിലാണ് സച്ചിന്‍ - വോണ്‍ ടീമിന്റെ ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് പരമ്പര നടക്കുക. പേര് പോലെ തന്നെ പോയകാലത്തെ പ്രമുഖ താരങ്ങളെല്ലാം കളിക്കാന്‍ കൂടെയുണ്ട്. ബ്രയാന്‍ ലാറ, വാല്‍ഷ്, ഷോയിബ് അക്തര്‍, പോണ്ടിംഗ്, കാലിസ്, ജയവര്‍ധനെ തുടങ്ങിയവരെല്ലാം കളിക്കാന്‍ എത്തും. ഓള്‍സ്റ്റാര്‍ ടൂര്‍ണമെന്റിന്റെ വിശേഷങ്ങള്‍ കാണൂ...

ട്വന്റി 20 ഫോര്‍മാറ്റിലാണ് കളി
ട്വന്റി20 ഫോര്‍മാറ്റില്‍ മൂന്ന് മത്സരങ്ങളാണ് ആകെ ഉണ്ടാകുക. സിറ്റി ഫീല്‍ഡിലെ ബിഗ് ലീഗ് ബേസ്ബാള്‍ സ്റ്റേഡിയത്തിലും ഹൂസ്റ്റണിലെ മിനൂട്‌മെയ്ഡ് പാര്‍ക്കിലും ലോസ് ഏഞ്ചല്‍സിലെ ഡോഡ്ജറി സ്റ്റേഡിയത്തിലുമാണ് കളികള്‍.

രണ്ട് ടീമുകള്‍
സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിലുള്ള സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സും വോണ്‍ വോരിയേഴ്‌സുമാണ് കളിക്കുന്ന ടീമുകള്‍. നവംബര്‍ 7, 11, 14 തീയതികളിലായി അമേരിക്കയില്‍ കളികള്‍ നടക്കും.

ഗാംഗുലിയും ലക്ഷ്മണും
സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍, അഗാര്‍ക്കര്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും കളികള്‍ക്കായി കരാറായിട്ടുള്ളത്. ദ്രാവിഡ് കളിക്കാനെത്തില്ല.

പ്രമുഖര്‍ അണിനിരക്കും
ഇന്ത്യന്‍ കളിക്കാര്‍ക്ക് പുറമേ ജാക് കാലിസ്, ബ്രിയന്‍ ലാറ, മഹേല ജയവര്‍ദ്ധനെ, മൈക്കേല്‍ വോണ്‍, വാല്‍ഷ്, ഷോയിബ് അക്തര്‍ തുടങ്ങിയ പ്രമുഖരെല്ലാം ഓള്‍സ്റ്റാര്‍ ടൂര്‍ണമെന്റ് കളിക്കാനായി അമേരിക്കയിലെത്തും.

കളി ക്രിക്കറ്റ് ഗ്രൗണ്ടിലല്ല!
ക്രിക്കറ്റില്ലാത്ത് അമേരിക്കയില്‍ ക്രിക്കറ്റ് വളര്‍ത്താനാണ് ഈ ടൂര്‍ണമെന്റിന്റെ പദ്ധതി. മൂന്ന് ബേസ്ബാള്‍ സ്റ്റേഡിയങ്ങളാണ് കളികള്‍ക്കായി ഒരുക്കിയെടുക്കുക. ന്യൂസിലന്‍ഡില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകള്‍ ഈ ജോലി ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications