ക്രിക്കറ്റ് ക്യാപ്റ്റന്‍മാരെ പരിഗണിച്ചുള്ള മികച്ച ഏകദിന 11 ഇതാ; നായകന്മാരുടെ നായകനായി പോണ്ടിങ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകമിവുകൊണ്ട് കൈയടി നേടിയ താരങ്ങളെ പരിഗണിച്ചാല്‍ റിക്കി പോണ്ടിങ്,എംഎസ് ധോണി,സ്റ്റീവ് വോ,ഗ്രെയിം സ്മിത്ത് ഇങ്ങനെ വലിയൊരു പട്ടിക തന്നെ പറയാനുണ്ടാവും. ഇവരെല്ലാം തന്നെ ടീമിനെ നയിച്ച് മികച്ച നേട്ടങ്ങളിലേക്ക് എത്തിച്ചവരുമാണ്. നിലവിലെ ക്രിക്കറ്റില്‍ പരിഗണിക്കുമ്പോള്‍ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ എന്നീ നായകന്മാരാണ് ഏറ്റവും തിളങ്ങി നില്‍ക്കുന്നത്. ക്രിക്കറ്റിലെ ഇതുവരെയുള്ള നായകന്മാരെയെല്ലാം പരിഗണിച്ചാല്‍ നായകന്മാരുടെ ഏറ്റവും മികച്ച ഏകദിന പ്ലേയിങ് 11ല്‍ ഇടം പിടിക്കുക ആരൊക്കെയാണെന്ന് നോക്കാം.

ഗ്രെയിം സ്മിത്ത്, സൗരവ് ഗാംഗുലി
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഗ്രെയിം സ്മിത്താണ് ടീമിലെ ഒന്നാമന്‍.22ാം വയസില്‍ ക്യാപ്റ്റനായ അദ്ദേഹം 149 ഏകദിനത്തില്‍ ടീമിനെ നയിച്ചപ്പോള്‍ 92 മത്സരങ്ങളില്‍ വിജയിപ്പിക്കായി. 65ന് മുകളിലാണ് വിജയശതമാനം. മുന്‍ ഇന്ത്യന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ സൗരവ് ഗാംഗുലിയാണ് സ്മിത്തിനൊപ്പം സഹ ഓപ്പണര്‍. 149 ഏകദിനങ്ങളില്‍ നിന്ന് 76 ജയം ഇന്ത്യക്ക് നേടിക്കൊടുത്ത ഗാംഗുലിക്ക് ഏകദിനത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്.

റിക്കി പോണ്ടിങ്, വിരാട് കോലി, ഓയിന്‍ മോര്‍ഗന്‍
രണ്ട് തവണ ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് റിക്കി പോണ്ടിങ്. 230 ഏകദിനത്തില്‍ നിന്ന് 165 ജയം ഓസീസ് ടീമിന് നേടിക്കൊടുക്കാന്‍ റിക്കി പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ട്. 13704 റണ്‍സും ഏകദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. വിരാട് കോലിയാണ് നാലാമന്‍. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ കോലി 95 ഏകദിനത്തില്‍ നിന്ന് 65 ജയം ടീമിന് നേടിക്കൊടുത്തു. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമെന്ന് വിലയിരുത്തപ്പെടുന്നയാളാണ് കോലി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ടീമിലെ അഞ്ചാമന്‍.2019ല്‍ ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ജേതാക്കളാക്കാന്‍ മോര്‍ഗനായി. 121 മത്സരത്തില്‍ നിന്ന് 72 ജയമാണ് അദ്ദേഹം ഇംഗ്ലണ്ടിന് ഏകദിനത്തില്‍ നേടിക്കൊടുത്തത്.

എംഎസ് ധോണി, ഇമ്രാന്‍ ഖാന്‍, വസിം അക്രം
ടീമിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറും എംഎസ് ധോണിയാണ്. മൂന്ന് ഐസിസി ട്രോഫികള്‍ നേടിയ ഏക നായകനാണ് അദ്ദേഹം. 200 ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച ധോണി 110 മത്സരങ്ങളിലാണ് ടീമിന് ജയം സമ്മാനിച്ചത്. കീപ്പറെന്ന നിലയില്‍ നിരവധി റെക്കോഡുകളും ധോണിയുടെ പേരിലുണ്ട്. മുന്‍ പാകിസ്താന്‍ ഇതിഹാസ താരം ഇമ്രാന്‍ ഖാനാണ് ഏഴാമന്‍.

1992ലെ ലോകകപ്പ് കിരീടം പാകിസ്താന് നേടിക്കൊടുത്ത നായകനാണ് ഇമ്രാന്‍ ഖാന്‍. 139 മത്സരങ്ങളില്‍ നിന്ന് 75 വിജയമാണ് അദ്ദേഹം പാകിസ്താന് നേടിക്കൊടുത്തത്. മറ്റൊരു മുന്‍ പാക് നായകന്‍ വസിം അക്രമാണ് ടീമിലെ എട്ടാമന്‍.1999ലെ ലോകകപ്പില്‍ പാകിസ്താനെ ഫൈനലിലെത്തിച്ച നായകനാണ് അദ്ദേഹം. 109 ഏകദിനത്തില്‍ നിന്ന് 66 ജയമാണ് അദ്ദേഹം പാകിസ്താന് നേടിക്കൊടുത്തത്.

ഡാനിയല്‍ വെട്ടോറി, ഷെയ്ന്‍ വോണ്‍, കോട്‌നി വാല്‍ഷ്
ന്യൂസീലന്‍ഡിന്റെ മുന്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയാണ് ഒമ്പതാമന്‍.സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന അദ്ദേഹം 82 ഏകദിനത്തില്‍ നിന്ന് 41 ജയമാണ് ന്യൂസീലന്‍ഡിന് നേടിക്കൊടുത്തത്. ഷെയ്ന്‍ വോണാണ് 10ാമന്‍.11 മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ 10ലും ടീമിനെ ജയിപ്പിക്കാന്‍ വോണിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കോട്‌ലി വാല്‍ഷാണ് 11ാമന്‍. 43 ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചപ്പോള്‍ 22 ജയമാണ് അദ്ദേഹം നേടിക്കൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications