വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നേടാത്ത താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ ഇതിഹാസമെന്ന് വിളിക്കാവുന്ന പല താരങ്ങള്‍ക്കും ലോകകപ്പ് എന്ന ഭാഗ്യം ലഭിക്കാതെ പോയിട്ടുണ്ട്.

1

ലോകകപ്പ് കിരീടം നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും വലിയ സ്വപ്‌നമാണ്. ലോകത്തിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജകീയമായി കിരീടം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കേണ്ടതായുണ്ട്. ക്രിക്കറ്റില്‍ ഇതിഹാസമെന്ന് വിളിക്കാവുന്ന പല താരങ്ങള്‍ക്കും ലോകകപ്പ് എന്ന ഭാഗ്യം ലഭിക്കാതെ പോയിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഈ ഭാഗ്യം ലഭിച്ചിരുന്നു.

എന്നാല്‍ അര്‍ഹിച്ച മറ്റ് പലര്‍ക്കും നിര്‍ഭാഗ്യവശാല്‍ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചില്ല. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര എന്നിങ്ങനെ വലിയൊരു പട്ടിക തന്നെ നിര്‍ഭാഗ്യക്കാരുടെ ഈ പട്ടികയില്‍ പറയാനാവും. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് ലോകകപ്പ് നേടാത്ത താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

ഗ്രെയിം സ്മിത്ത് - സൗരവ് ഗാംഗുലി

ഗ്രെയിം സ്മിത്ത് - സൗരവ് ഗാംഗുലി

ഓപ്പണര്‍മാരായി രണ്ട് നായകന്മാരാണുള്ളത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണെങ്കിലും ലോകകപ്പില്‍ കിരീടം നേടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. സൗരവ് ഗാംഗുലിയാണ് ഈ പ്ലേയിങ് 11ന്റെ നായകന്‍. ഗ്രെയിം സ്മിത്ത് 197 മത്സരങ്ങളില്‍ നിന്ന് 6989 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ നായകനായി ഏറെ നാള്‍ കളിക്കാന്‍ സ്മിത്തിന് സാധിച്ചെങ്കിലും ലോകകപ്പ് കിരീടത്തിലേക്കെത്ത് ടീമിനെ എത്തിക്കാന്‍ സ്മിത്തിനായിട്ടില്ല.

സൗരവ് ഗാംഗുലി ഇന്ത്യയുടെ ഇതിഹാസ നായകനാണ്. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ക്രിക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണെന്ന് പറയാം. 1999-2007 വരെയുള്ള ലോകകപ്പുകളുടെ ഭാഗമാവാന്‍ ഗാംഗുലിക്ക് സാധിച്ചിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റു. 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സാണ് ഗാംഗുലി നേടിയത്. 22 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും ഗാംഗുലി ഏകദിനത്തില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചില്ല.

 രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, മുഹമ്മദ് അസ്ഹറുദ്ദീന്‍

രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, മുഹമ്മദ് അസ്ഹറുദ്ദീന്‍

മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ തന്നെയായിരുന്നു ദ്രാവിഡ്. എന്നാല്‍ ലോകകപ്പ് കിരീടമെന്ന ഭാഗ്യം സ്വന്തമാക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം ദ്രാവിഡിന് ലഭിച്ചെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ല. 344 ഏകദിനത്തില്‍ നിന്ന് 10899 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഇതില്‍ 12 സെഞ്ച്വറിയും 83 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

3

മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറും ഇതിഹാസവുമാണ് കുമാര്‍ സംഗക്കാര. 2011ലെ ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് സംഗക്കാരയായിരുന്നു. എന്നാല്‍ ലോകകപ്പ് കിരീടമെന്ന ഭാഗ്യം സ്വന്തമാക്കാനായില്ല. 404 ഏകദിനം കളിച്ച് 14234 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 25 സെഞ്ച്വറിയും 93 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 2011ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ പരാജയപ്പെടുത്തിയത് സംഗക്കാര നായകനായുള്ള ശ്രീലങ്കയെയായിരുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ലോകകപ്പ് കിരീട ഭാഗ്യം ഉണ്ടായില്ല. 1992, 1996, 1999 ലോകകപ്പുകളില്‍ അസ്ഹറുദ്ദീന്‍ കളിച്ചിട്ടുണ്ട്. 15 വര്‍ഷം കരിയറില്‍ 334 മത്സരത്തില്‍ നിന്ന് 9378 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

എബി ഡിവില്ലിയേഴ്‌സ്, ജാക്‌സ് കാലിസ്, ഷാഹിദ് അഫ്രീദി

എബി ഡിവില്ലിയേഴ്‌സ്, ജാക്‌സ് കാലിസ്, ഷാഹിദ് അഫ്രീദി

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സാണ് ആറാമന്‍. വെടിക്കെട്ട് ബാറ്റിങ്ങിന്റെ റെക്കോഡുകള്‍ ഏറെ സ്വന്തം പേരിലുണ്ടെങ്കിലും ലോകകപ്പ് കിരീടം എന്ന ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സാണ് എബിഡി നേടിയത്. 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ലോകകപ്പ് കിരീടം അര്‍ഹിച്ചിരുന്ന താരങ്ങളിലൊരാളാണ് ഡിവില്ലിയേഴ്‌സ്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജാക്‌സ് കാലിസ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള കാലിസിനും കരിയറില്‍ ലോകകപ്പ് കിരീടം നേടാനായിട്ടില്ല. 328 ഏകദിനത്തില്‍ നിന്ന് 17 സെഞ്ച്വറിയും 86 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 11579 റണ്‍സാണ് അദ്ദേഹം നേടിയത്. 273 വിക്കറ്റും കാലിസിന്റെ പേരിലുണ്ട്. ലോകക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കാലിസ്.

മുന്‍ പാകിസ്താന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ് ഈ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലെ ഒരാള്‍. 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സാണ് അഫ്രീദി നേടിയിട്ടുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 395 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറെ നാള്‍ അതിവേഗ സെഞ്ച്വറിക്കാരന്റെ റെക്കോഡ് സ്വന്തം പേരില്‍ കുറിക്കാന്‍ അഫ്രീദിക്കായിരുന്നു.

ഡാനിയല്‍ വെട്ടോറി, ഷോണ്‍ പൊള്ളോക്ക്, വഖാര്‍ യൂനിസ്

ഡാനിയല്‍ വെട്ടോറി, ഷോണ്‍ പൊള്ളോക്ക്, വഖാര്‍ യൂനിസ്

മുന്‍ ന്യൂസീലന്‍ഡ് നായകനും സ്പിന്നറുമായ ഡാനിയല്‍ വെട്ടോറിയാണ് ഒമ്പതാമന്‍. 2000ത്തിലധികം റണ്‍സും 305 വിക്കറ്റുകളും നേടിയ വെട്ടോറി മാച്ച് വിന്നറായ താരമാണ്. എന്നാല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കാനായിട്ടില്ല. ഇടം കൈയന്‍ താരമായിരുന്ന വെട്ടോറി സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ മികച്ച റെക്കോഡുള്ള താരം കൂടിയാണ്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കാണ് ഈ പട്ടികയിലെ 10ാമന്‍. 303 മത്സരത്തില്‍ നിന്ന് 393 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് കിരീട ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ വഖാര്‍ യൂനിസാണ് 11ാമന്‍. 1992ലെ ലോകകപ്പില്‍ പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ പരിക്കിനെത്തുടര്‍ന്ന് വഖാറിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 1999ലെ ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ വഖാറിന് സാധിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല.

Story first published: Wednesday, April 20, 2022, 10:48 [IST]
Other articles published on Apr 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X