Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കയില്‍ സച്ചിനും സേവാഗും ഓപ്പണ്‍ ചെയ്യും, പറയുന്നത് സച്ചിന്‍!

സച്ചിനും സേവാഗും ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത് കണ്ട് മതായാകാത്ത ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗ് സച്ചിനുമൊത്ത് ബാറ്റിംഗിനിറങ്ങാന്‍ ഇതാ അവസരം ഒരുങ്ങുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും മുന്‍കൈ എടുത്ത് നടത്തുന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി20 യിലാകും സച്ചിനും സേവാഗും ഒന്നിച്ച് കളിക്കാനിറങ്ങുക.

സേവാഗ് ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റില്‍ കളിക്കാനെത്തുന്ന കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പ്രിയപ്പെട്ട സുഹൃത്തും സ്വന്തമായി ബാറ്റിങ് ശൈലിയുമുള്ള സെവാഗിനെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സേവാഗ് ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി20 ക്രിക്കറ്റില്‍ കളിക്കാന്‍ ഒപ്പിട്ടത്.

sachin-sehwag

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളാണ് അടുത്ത മാസം നടക്കുന്ന ഓള്‍ സ്റ്റാര്‍ ട്വന്റി 20 യില്‍ കളിക്കാനിറങ്ങുക. അമേരിക്കയിലെ ബേസ്‌ബോള്‍ സ്‌റ്റേഡിയങ്ങളിലാണ് കളി നടക്കുന്നത്. പാകിസ്താന്റെ വസീം അക്രം, വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയന്‍ ലാറ, ദക്ഷിണാഫ്രിക്കയുെട ജാക്ക് കാലിസ്, ഇംഗ്ലണ്ടിന്റെ മൈക്കല്‍ വോണ്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധന തുടങ്ങിയ പ്രമുഖരും കളിക്കും. രണ്ട് ടീമുകളായി തിരിഞ്ഞ് മൂന്ന് കളികളാണ് ഉണ്ടാകുക.

Story first published: Tuesday, October 27, 2015, 16:06 [IST]
Other articles published on Oct 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+