സച്ചിന് കൂട്ട് സേവാഗും ഗാംഗുലിയും ലാറയും... എതിരാളികള്‍ ആരൊക്കെ?
ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ഓള്‍സ്റ്റാര്‍ ലീഗില്‍ കളിക്കാനുള്ള ടീമുകള്‍ തയ്യാര്‍. നേരത്തെ പറഞ്ഞിരുന്നത് പോലെ സച്ചിനും വോണും ക്യാപ്റ്റന്മാര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മറ്റ് 27 കളിക്കാര്‍ കൂടി ഇവര്‍ക്കൊപ്പം ചേരും. നാളെ (നവംബര്‍ 7 ശനിയാഴ്ച) യാണ് ആദ്യത്തെ കളി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
തന്നെ ഓപ്പണറാക്കിയില്ലെങ്കില്‍ അപ്പോള്‍ത്തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഗാംഗുലി സച്ചിനെ ഭീഷണിപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ സച്ചിന്റെ ടീമില്‍ ഫേവറിറ്റ് ഓപ്പണര്‍ വീരേന്ദര്‍ സേവാഗും ഉണ്ട്. ക്യാപ്റ്റന്‍ സച്ചിന് കണ്‍ഫ്യൂഷനാകും എന്ന കാര്യം ഉറപ്പ്. ബ്രയാന്‍ ലാറ, അക്തര്‍, മഹേള, ലക്ഷ്മണ്‍ എന്നിങ്ങനെ പോകുന്നു സച്ചിന്‍ ടീം..

ഗാംഗുലി പണി പറ്റിക്കുമോ
ക്യാപ്റ്റന്‍ സച്ചിന് പണികിട്ടി ഇരിക്കുകയാണ്. സച്ചിന്‍, സേവാഗ്, ഗാംഗുലി എന്നിങ്ങനെ മൂന്ന് ഓപ്പണര്‍മാരാണ് ടീമില്‍. മൂവരും ഇന്ത്യക്കാര്‍. മൂവരും ഒന്നിനൊന്ന് മെച്ചം. ആരായിരിക്കും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഓപ്പണ്‍ ചെയ്യുക. കാത്തിരിക്കാം. ഒരു ദിവസം കൂടിയേ ബാക്കിയുള്ളൂ.

സച്ചിന്‍ അക്തര്‍ മത്സരം ഇല്ല
ആരാധകര്‍ കാത്തിരിക്കുന്ന സച്ചിന്‍ - അക്തര്‍ മത്സരം എന്തായാലും ഇത്തവണ ഉണ്ടാകില്ല. സച്ചിന്റെ ടീമിലാണ് അക്തര്‍ കളിക്കുന്നത് എന്നത് തന്നെ കാരണം. എന്നാല്‍ വസിം അക്രം, കോട്‌നി വാല്‍ഷ് എന്നിവര്‍ സച്ചിന്റെ എതിര്‍ ടീമാണ്. പോരാത്തതിന് കൂട്ടത്തില്‍ എതിര്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണും.
ഭാഗ്യമായി
മഹേളയുടെ ടീമിലാണ് ഞാന്‍. എതിരെ പന്തെറിയേണ്ടി വരില്ല - ട്വിറ്ററില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രഹാം സ്വാന്‍.
എതിരാളികള്‍
എന്റെ എതിരാളികളെ കണ്ടോ - ട്വിറ്ററില്‍ മഹേളയുടെ വക പോസ്റ്റ്

സച്ചിന്‍സ് ബ്ലാസ്റ്റേഴ്‌സ്
ഇതാണ് സച്ചിന്‍ ടീം - സച്ചിന്‍, സേവാഗ്, ഗാംഗുലി, ലാറ, ലക്ഷ്മണ്‍, മഹേള, കാള്‍ ഹൂപ്പര്‍, മൊയിന്‍ ഖാന്‍, മുരളി, സ്വാന്‍, ആംബ്രോസ്, പോളക്, മക്ഗ്രാത്ത്, ക്ലൂസ്‌നര്‍, അക്തര്‍.

വോണ്‍ വാരിയേഴ്‌സ്
വോണ്‍, ഹെയ്ഡന്‍, മൈക്കല്‍ വോണ്‍, പോണ്ടിങ്, റോഡ്‌സ്, കല്ലിസ്, സൈമണ്ട്‌സ്, സംഗക്കാര, സഖ്‌ലൈന്‍, അക്രം, വാല്‍ഷ്, വെട്ടോറി, ഡോണാള്‍ഡ്, അഗാര്‍ക്കര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications