അവസാന ഓവറില്‍ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റു, വോണ്‍ പരമ്പര തൂത്തുവാരി
ലോസ് ആഞ്ചല്‍സ്: സച്ചിനും ഗാംഗുലിയും അടിച്ചെടുത്ത ഫിഫ്റ്റികള്‍ പാഴായി. ബ്ലാസ്റ്റേഴ്‌സ് 20 ഓവറില്‍ നേടിയ 219 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കേ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സ് മറികടന്നു. സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സിന് നാല് വിക്കറ്റ് തോല്‍വി. മൂന്ന് മത്സരങ്ങളുടെ ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് ലീഗില്‍ മൂന്നും ജയിച്ച് ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സ് പരമ്പര തൂത്തുവാരി.
രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന വാരിയേഴ്‌സിനെ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍് സിക്‌സറിന് പറത്തിയാണ് വിജയത്തിലെത്തിച്ചത്. തുടക്കത്തില്‍ റണ്‍ നിയന്ത്രിച്ച് പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്‌തെങ്കിലും അവസാന ഓവറുകളില്‍ കയ്യും കണക്കുമില്ലാതെ റണ്‍ വാരിക്കോരി നല്‍കിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്.

കാലിസിന്റെ ബാറ്റിംഗ്
ഏഴാമനായി ക്രീസിലെത്തിയ ജാക് കാലിസാണ് കളി വോണ്‍ വാരിയേഴ്‌സിന് അനുകൂലമായി തിരിച്ചത്. 23 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തിയ കാലിസ് 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പോണ്ടിംഗും ഒട്ടും മോശമല്ല
25 പന്തില്‍ 43 റണ്‍സുമായി റിക്കി പോണ്ടിംഗും തന്റെ ഭാഗം ഭംഗിയാക്കി. നിര്‍ണായകമായ പത്തൊമ്പതാം ഓവറില്‍ മക്ഗ്രാത്തിനെ പോണ്ടിംഗ് മൂന്ന് തവണയാണ് സിക്‌സറിന് പറത്തിയത്.

സംഗക്കാര മിന്നും ഫോമില്‍
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സംഗക്കാരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അമേരിക്ക കണ്ടത്. 21 പന്തില്‍ സംഗ 42 റണ്‍സടിച്ചു.

വോണും സച്ചിനും
സച്ചിനും വോണും മുന്‍കൈയെടുത്ത് നടത്തിയ ഈ പരമ്പര ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതായി. ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലെജന്‍ഡുകളെ കാണാന്‍ വേണ്ടി അമേരിക്കയില്‍ പോലും ഗാലറികള്‍ നിറഞ്ഞുകവിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications