Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും ഗാംഗുലിക്കും ഫിഫ്റ്റി; ബ്ലാസ്റ്റേഴ്‌സിന് 20 ഓവറില്‍ 219 റണ്‍സ്!

ലോസ് ആഞ്ചല്‍സ്: ഒന്നാമത്തെ പന്ത് തന്നെ ഫോറടിക്കുന്ന സേവാഗ്, ബൗണ്‍സറുകള്‍ പുള്‍ഷോട്ടിലൂടെ സിക്‌സറിന് പറത്തുന്ന സച്ചിന്‍, സ്പിന്നര്‍മാരെ സ്‌റ്റെപ് ഔട്ട് ചെയ്ത് ലോംഗ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിക്കുന്ന ഗാംഗുലി - ഇന്ത്യന്‍ ക്രിക്കറ്റിന്റെ നൊസ്റ്റാള്‍ജിയ അങ്ങനെ തന്നെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ പതഞ്ഞുയര്‍ന്നു.

ഫലമോ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 219 റണ്‍സാണ് സച്ചിനും കൂട്ടരും അടിച്ചെടുത്തത്. വാല്‍ഷ്, ഡൊണാള്‍ഡ്, കാലിസ്, സൈമണ്ട്‌സ് എന്നിങ്ങനെ വോണ്‍ വാരിയേഴ്‌സിന്റെ ബൗളര്‍മാരെയെല്ലാം ബ്ലാസ്റ്റ്‌ഴേസ് അടിച്ചുപറത്തി. ആദ്യ രണ്ട് കളിയും ജയിച്ച് വോണ്‍ വാരിയേഴ്‌സ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു

സച്ചിന്മയം

സച്ചിന്മയം

27 പന്ത്, 6 സിക്‌സ്, 2 ഫോര്‍.. സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗാണ് സച്ചിന്‍ പുറത്തെടുത്തത്. വാല്‍ഷിന് രണ്ട് സിക്‌സറിന് പറത്തി തുടങ്ങിയ സച്ചിനെ വെട്ടോറിയുടെ പന്തില്‍ സംഗക്കാര സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

സേവാഗ് മോശമല്ല

സേവാഗ് മോശമല്ല

സച്ചിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത സേവാഗും മോശമാക്കിയില്ല. 15 പന്തില്‍ 27 റണ്‍സ്. 3 ഫോര്‍, രണ്ട് സിക്‌സ്.

ഗാംഗുലി ദാദ തന്നെ

ഗാംഗുലി ദാദ തന്നെ

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദാദയാണ് ബ്ലാസ്‌റ്റേഴ്‌സിനെ 200 കടത്തിയത്. 37 പന്തിലാണ് ഗാംഗുലിയുടെ 50.

ജയവര്‍ധനെ സ്പാറി

ജയവര്‍ധനെ സ്പാറി

കണ്ണടച്ചുതുറക്കുന്ന വേഗതയിലാണ് ജയവര്‍ധനെ 40ലെത്തിത്. 17 പന്തില്‍ 2 ഫോര്‍, 4 സിക്‌സ്.

പിടിച്ചുനിന്നത് വെട്ടോറി

പിടിച്ചുനിന്നത് വെട്ടോറി

കുറച്ചെങ്കിലും പിടിച്ചുനിന്നത് 33 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി മാത്രം.

Story first published: Sunday, November 15, 2015, 10:13 [IST]
Other articles published on Nov 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+