Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളത്തില്‍ പഴയ ആക്രമണ സ്വഭാവമില്ല, തീര്‍ത്തും ശാന്തന്‍-കാരണം തുറന്ന് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

സിഡ്‌നി: വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഏറ്റവും അഗ്രസീവായ താരം ആരെന്ന് ചോദിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യ എന്ന് തന്നെയാവും ഉത്തരം. സഹതാരങ്ങളോട് കൊമ്പ് കോര്‍ക്കാന്‍ പോകാറില്ലെങ്കിലും പ്രതീക്ഷിച്ച ഷോട്ട് കളിക്കാന്‍ സാധിക്കാതെ വരുമ്പോഴും തന്റെ ഓവറില്‍ ഫീല്‍ഡിങ് പിഴവ് വരുത്തുമ്പോഴുമെല്ലാം കുന്‍ഫു പാണ്ഡ്യയുടെ മുഖം ദേഷ്യത്താല്‍ ചുവക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൊതുവേ ശാന്ത സ്വഭാവക്കാരനായാണ് ഹര്‍ദിക്കിനെ കാണുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി തന്നെ ഹര്‍ദിക്കിന്റെ സ്വഭാവ വ്യത്യാസത്തെ എടുത്തുകാട്ടുന്നു. നേരിടുന്ന എല്ലാ ബോളും അടിച്ചുപറത്തുണമെന്ന് ആഗ്രഹിക്കുന്ന ഹര്‍ദിക്കില്‍ നിന്ന് ടീമിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്ന രീതിയിലേക്കുള്ള ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണമെന്തെന്ന് ആലോചിച്ച് തലപുകച്ച ആരാധകരോട് ഇതിന്റെ കാരണം അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്. അച്ഛനായാല്‍ ശാന്ത സ്വഭാവം തനിയെ വന്നുകൊള്ളുമെന്നാണ് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്.

'അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങും. കുടുംബമാണ് എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യക്തിയെന്ന നിലയിലും മാറ്റങ്ങള്‍ വന്നു. ഈ മാറ്റങ്ങളെല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു. കുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു. തിരിച്ചുപോകാനായുള്ള കാത്തിരിപ്പിലാണ്. 15 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അവനില്‍ നിന്ന് പോന്നതാണ്. തിരിച്ച് ചെല്ലാന്‍ നാല് മാസമെടുക്കും. എന്റെ ജീവിത്തിലെ ഏറ്റവും മനോഹര സമയമായിരുന്നു കുഞ്ഞിനോടൊപ്പമുണ്ടായിരുന്നത്'-ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

hardikpandya

ബോളിവുഡ് താരം നഡാഷ സ്റ്റാന്‍കോവിക്കിനെയാണ് ഹര്‍ദിക് വിവാഹം ചെയ്തത്. ലോക്ഡൗണിനിടെയായിരുന്നു ഇരുവരുടെയും വിവാഹം. കുട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ ഹര്‍ദിക് നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. 90 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. സെഞ്ച്വറിയടിക്കാനുള്ള സുവര്‍ണ്ണാവസരം ഹര്‍ദികിന്റെ മുന്നിലുണ്ടായിരുന്നെങ്കിലും ആദം സാംബയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് ഹര്‍ദിക് പുറത്താവുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഹര്‍ദിക് പന്തെറിഞ്ഞിട്ടില്ല. ടി20 ലോകകപ്പിലേക്ക് പന്തെറിയാനാകുമെന്നാണ് കരുതുന്നതെന്നാണ് ഹര്‍ദിക് പറഞ്ഞിരിക്കുന്നത്.

Story first published: Saturday, November 28, 2020, 12:41 [IST]
Other articles published on Nov 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+