പാകിസ്താനെ തൂത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക... ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ ജയം
ജൊഹാനസ്ബര്‍ഗ്: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക തൂത്തുവാരി. മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക പാകിസ്താനെതിരേ 3-0ന്റെ സമ്പൂര്‍ണ്ണ വിജയം കൊയ്യുകയായിരുന്നു. ഓള്‍റൗണ്ട് മികവിലൂടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 107 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
381 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 273 റണ്‍സിന്ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുഹാനെ ഒലിവിയറും കാഗിസോ റബാണ്ടയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഡെയ്ല്‍ സ്‌റ്റെയ്ന്‍ രണ്ടും വെര്‍ണോണ്‍ ഫിലാന്‍ഡര്‍ ഒരു വിക്കറ്റും നേടി. 65 റണ്‍സെടുത്ത ആസാദ് ഷെഫീഖാണ്രണ്ടാമിന്നിങ്‌സില്‍ സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 262, 303. പാകിസ്താന്‍ 185, 273. രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സെഞ്ച്വറി നേടിയ വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കയുടെ ഒലിവിയറാണ്മാന്‍ ഓഫ് ദി സീരീസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications