ഐപിഎല്‍ ആരാധകനാണോ? എങ്കില്‍ ഈ 20 കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫ്രാഞ്ചെസി ലീഗാണ്. ബിബിഎല്‍, സിപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ ഏത് ലീഗുകള്‍ എടുത്താലും ഐപിഎല്ലിന്റെ ആരാധക പിന്തുണയോളം വരില്ല. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെയെല്ലാം പങ്കെടുപ്പിക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കം ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ടൂര്‍ണമെന്റാണെന്ന് പറയാം. നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ക്രിക്കറ്റെന്ന സ്വപ്‌നം സാക്ഷാത്കാരം സാധ്യമാക്കുന്നതില്‍ ഐപിഎല്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

താരങ്ങള്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ തമ്മിലും വലിയ മത്സരമാണ്. ഐപിഎല്‍ ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്ന ടൂര്‍ണമെന്റാണ്. എന്നാല്‍ ഐപിഎല്ലില്‍ ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കൗതുകകരമായ ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

2007ലാണ് ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ആദ്യ പ്രഖ്യാപനം ഉണ്ടാകുന്നത്. എന്നാല്‍ പ്രഖ്യാപനം ഉണ്ടായിട്ടും ഒരു വര്‍ഷം കൂടി പിന്നിട്ട ശേഷമാണ് ഐപിഎല്‍ ആരംഭിച്ചത്. ഐപിഎല്‍ ടൂര്‍ണമെന്റ് എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ലളിത് മോദിയാണ്. ആദ്യ രണ്ട് സീസണിലും ടൂര്‍ണമെന്റിന്റെ കമ്മീഷണറെന്ന പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. പിന്നീട് നിരവധി അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ഉയരുകയും ലളിത് മോദിയെ ബിസിസി ഐ സസ്‌പെന്റ് ചെയ്യുകയുമാണുണ്ടായത്. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ഐസിഎല്‍ രാജ്യത്ത് സംഘടിപ്പിച്ചിരുന്നു. പിന്നീടാണ് ഇത് ഐപിഎല്‍ എന്ന പേരിലേക്ക് മാറിയത്. 2008 ഏപ്രില്‍ 18നാണ് ഐപിഎല്ലിലെ ആദ്യ മത്സരം നടന്നത്. കെകെആറും ആര്‍സിബിയും തമ്മിലായിരുന്നു മത്സരം.

ഐപിഎല്ലില്‍ ആദ്യ പന്ത് എറിഞ്ഞത് പ്രവീണ്‍ കുമാറും ആദ്യ പന്ത് നേരിട്ടത് സൗരവ് ഗാംഗുലിയുമാണ്. ടൂര്‍ണമെന്റിലെ ആദ്യ ബൗണ്ടറി, സിക്‌സ്, അര്‍ധ സെഞ്ച്വറി, സെഞ്ച്വറി എന്നീ നേട്ടം ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്. ഐപിഎല്ലിലെ ആദ്യ വിക്കറ്റ് സഹീര്‍ ഖാനാണ് നേടിയത്. സൗരവ് ഗാംഗുലിയെയാണ് പുറത്താക്കിയത്. ആദ്യ കാച്ച് ഗാംഗുലിയെ പുറത്താക്കി ജാക്‌സ് കാലീസാണ് നേടിയത്.

ഐപിഎല്ലില്‍ കളിക്കുകയും ഇന്ന് ഇല്ലാത്തതുമായ ചില ടീമുകളുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഗുജറാത്ത് ലയണ്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഈ ടീമുകള്‍. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ പാകിസ്താന്‍ താരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ അവസരം ഉണ്ടായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഐപിഎല്ലില്‍ ഫൈനലില്‍ തോറ്റിട്ടും കളിയിലെ താരമായ ഏക താരം ആര്‍സിബിയുടെ അനില്‍ കുംബ്ലെയാണ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ആര്‍സിബി തോറ്റെങ്കിലും കളിയിലെ താരമായത് കുംബ്ലെയായിരുന്നു. ആദ്യ 10 സീസണില്‍ മനീഷ് പാണ്ഡെയും റോബിന്‍ ഉത്തപ്പയും കളിച്ചത് ഒരേ ടീമിനുവേണ്ടിയാണ്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, പൂനെ വാരിയേഴ്‌സ്, കെകെആര്‍ ടീമുകള്‍ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളും ഒന്നിച്ച് കളിച്ചത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മനീഷ് പാണ്ഡെയാണ്.

2016 ല്‍ നാല് സെഞ്ച്വറിയാണ് വിരാട് കോലി നേടിയത്. ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി, റണ്‍സ് റെക്കോഡ് ഇപ്പോഴും കോലിയുടെ പേരിലാണ്. ഐപിഎല്ലില്‍ ഒരു പന്ത് മാത്രം ചെയ്യുകയും ആ പന്തില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത താരം ആദം ഗില്‍ക്രിസ്റ്റാണ്. ഇതുവരെ നായകനെ മാറ്റാത്ത ഏക ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഒരു സീസണില്‍ കൂടുതല്‍ ഡോട്ട് ബോളെന്ന റെക്കോഡ് ഡെയ്ല്‍ സ്‌റ്റെയിന്റെ പേരിലാണ്. 2013 സീസണില്‍ 212 ഡോട്ട്‌ബോളാണ് അദ്ദേഹം എറിഞ്ഞത്. ഐപിഎല്ലിലെ വേഗ സെഞ്ച്വറി റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. പൂനെ വാരിയേഴ്‌സിനെതിരേ ആര്‍സിബിക്കുവേണ്ടി 30 പന്തിലാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. 2014, 2017, 2019 എന്നിങ്ങനെ മൂന്ന് സീസണുകളില്‍ ഓറഞ്ച് ക്യാപ് നേടിയ ഏക താരം ഡേവിഡ് വാര്‍ണറാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 26, 2022, 10:24 [IST]
Other articles published on Jan 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X