വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആര്‍ക്കും വേണ്ടാത്തതില്‍ ദുഖമില്ലേ? മക്കുല്ലത്തിന്റെ മാസ് മറുപടി... ആരും പ്രതീക്ഷിക്കാത്തത്

ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും മക്കുല്ലത്തിനായി രംഗത്തുവന്നില്ല

By Manu
മക്കല്ലത്തിന്റെ മാസ് മറുപടി | Oneindia Malayalam

വെല്ലിങ്ടണ്‍: ഐപിഎല്ലിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ആരെന്നു ചോദിച്ചാല്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കുല്ലമെന്നാവും മറുപടി. പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറിയുമായി ഐപിഎല്‍ വെടിക്കെട്ടിനു തിരി കൊളുത്തിയത് മക്കുല്ലമായായിരുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ അദ്ദേഹം പിന്നീട് ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

വരുന്നത് ഈ ടീമുകളുടെ ഐപിഎല്‍... എന്തൊരു ടീം, ഒരു വീക്ക്‌നെസുമില്ല!! കിരീടം ഇവരിലൊരാള്‍ക്ക്?വരുന്നത് ഈ ടീമുകളുടെ ഐപിഎല്‍... എന്തൊരു ടീം, ഒരു വീക്ക്‌നെസുമില്ല!! കിരീടം ഇവരിലൊരാള്‍ക്ക്?

കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ

എന്നാല്‍ വരാനിരിക്കുന്ന അടുത്ത ഐപിഎല്ലില്‍ മക്കുല്ലത്തെ ഒരു ടീമിനൊപ്പവും ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനാവില്ല. പ്രഥമ സീസണ്‍ മുതല്‍ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ഇതാദ്യമായാണ് അവസരം ലഭിക്കാതെ പോവുന്നത്. ജയ്പൂരില്‍ നടന്ന കഴിഞ്ഞ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് താരത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്.

അമ്പരപ്പ് തോന്നിയില്ലെന്ന് മക്കുല്ലം

അമ്പരപ്പ് തോന്നിയില്ലെന്ന് മക്കുല്ലം

ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും തന്നെ വാങ്ങാതിരുന്നതില്‍ അമ്പരപ്പ് തോന്നിയില്ലെന്ന് റേഡിയോ സ്‌പോര്‍ട്ടിനോടു സംസാരിക്കവെ മക്കുല്ലം വ്യക്തമാക്കി. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാവും. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ചില താരങ്ങള്‍ക്കു ഐപിഎല്ലില്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
തന്നെ പരിഗണിക്കാത്തതില്‍ നിരാശയില്ല. ചില സമയങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുമുണ്ടാവും. നാട്ടുകാരായ മറ്റെല്ലാ താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഒരിക്കലും പ്രവചിക്കാനാവില്ലെന്നും മക്കുല്ലം പറഞ്ഞു.

അഞ്ചു ടീമുകള്‍ക്കായി കളിച്ചു

അഞ്ചു ടീമുകള്‍ക്കായി കളിച്ചു

ഐപിഎല്ലില്‍ അഞ്ചു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മക്കുല്ലം കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ചെന്നൈ സൂപ്പര്‍കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കു വേണ്ടിയാണ് മക്കുല്ലം ഇറങ്ങിയത്. ഇത്രയും ടീമുകള്‍ക്കു വേണ്ടി നൂറിലധികം മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
2016ലാണ് മക്കുല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം ഐപിഎല്ലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ലീഗുകളില്‍ സജീവമായിരുന്നു അദ്ദേഹം.

അവസാനമായി കളിച്ചത് ആര്‍സിബിക്ക്

അവസാനമായി കളിച്ചത് ആര്‍സിബിക്ക്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മക്കുല്ലം ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ ലേലത്തില്‍ 3.6 കോടി രൂപയ്ക്കാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. എന്നാല്‍ ആറു മല്‍സരങ്ങളില്‍ മാത്രമേ മക്കുല്ലത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ഐപിഎല്ലില്‍ ഇതിനകം 2881 റണ്‍സ് താരം നേടിയിട്ടുണ്ട്.
ഇത്തവണത്തെ ലേലത്തില്‍ രണ്ടു കോടി രൂപയായിരുന്നു മക്കുല്ലത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ലേലത്തിന് രണ്ടു തവണ വച്ചപ്പോഴും എട്ടു ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നില്ല.

Story first published: Friday, December 21, 2018, 17:13 [IST]
Other articles published on Dec 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X