വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാ മല്‍സരവും ഒത്തുകളി! ക്രിക്കറ്റിനെ വിശ്വസിക്കരുത്- ഞെട്ടിക്കുന്ന ആരോപണം

വാതുവയ്പ് കേസിലെ പ്രതിയാണ് സഞ്ജീവ് ചൗളയാണ്

ദില്ലി: ക്രിക്കറ്റില്‍ ഒരു മല്‍സരം പോലും ക്ലീന്‍ അല്ലെന്നും എല്ലാം ഒത്തുകളിയാണെന്നും 2000ലെ ഒത്തുകളി കേസില്‍ അറസ്റ്റിലായ വാതുവയ്പുകാരന്‍ സഞ്ജീവ് ചൗളയുടെ ആരോപണം. യുകെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. 20 വര്‍ഷത്തോളം ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നത്. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ, അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിപ്പോഴായിരുന്നു ചൗളയുള്‍പ്പെട്ട സംഘം ഒത്തുകളിക്കാന്‍ അവരെ സമീപിച്ചത്.

1

വാതുവയ്പ്പുകാരും ക്രോണ്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തതോടെയാണ് ഒത്തുകളിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പോലീസ് അന്വേഷണമാരംഭിച്ചതിനു പിന്നാലെ ചൗള ഒളിവില്‍പ്പോവുകയും ചെയ്തിരുന്നു. ഒടുവില്‍ യുകെയില്‍ വച്ച് അറസ്റ്റിലായ ഇയാളെ അവിടുത്തെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷമാദ്യം ഇന്ത്യയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളിലും ഒത്തുകളി നടക്കുന്നതായും ഒരു കളി പോലും 100 ശതമാനം സത്യസന്ധമായല്ല നടക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തോടാണ് ചൗള തുറന്നടിച്ചത്. ഇവയ്ക്കു പിന്നില്‍ വലിയൊരു അധോലോക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ മാഫിയയാണ്. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന അതേ തരത്തിലുള്ള മാഫിയ ക്രിക്കറ്റിലുമുണ്ടെന്നും ചൗള വിശദമാക്കി.

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനിധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

ഗെയ്‌ലിനെ പൂട്ടാന്‍ അറിയാം, തന്ത്രം വെളിപ്പെടുത്തി ഹര്‍ഭജന്‍... വാര്‍ണര്‍ കൂടുതല്‍ അപകടകാരിഗെയ്‌ലിനെ പൂട്ടാന്‍ അറിയാം, തന്ത്രം വെളിപ്പെടുത്തി ഹര്‍ഭജന്‍... വാര്‍ണര്‍ കൂടുതല്‍ അപകടകാരി

ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട തന്റെ ജീവന്‍ അപകടത്തിലാണമെന്നും അധോലോക മാഫിയ എപ്പോള്‍ വേണമെങ്കിലും തന്നെ അപായത്തില്‍ പെടുത്താമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചൗള വെളിപ്പെടുത്തി. ദില്ലിയിലാണ് ജനിച്ചതെങ്കിലും യുകെ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. നിരവധി മല്‍സരങ്ങളില്‍ താന്‍ ഒത്തുകളിക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ടെന്നു ചൗള പറയുന്നു. എന്നാല്‍ തനിക്കു മുകളിലുള്ള അധോലോക മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അങ്ങനെ ചെയ്താല്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്നും ചൗള വ്യക്തമാക്കി. ഒത്തുകളിയില്‍ നേരത്തേ പങ്കാളിയായിട്ടുള്ള കൃഷന്‍ കുമാര്‍, രാജേഷ് കല്‍റ, സുനില്‍ ദാറ എന്നിവരുടെ പേരുകള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

Story first published: Saturday, May 30, 2020, 13:25 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X