വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് വരുന്നു, മൂന്ന് ക്യാപ്റ്റന്മാരുമായി!

By Muralidharan

ദില്ലി: രണ്ട് മാസത്തിലധികം നീളുന്ന ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ട്വന്റി 20, അഞ്ച് ഏകദിനം, മൂന്ന് ടെസ്റ്റുകള്‍ എന്നിവയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമായി മൂന്ന് ക്യാപ്റ്റന്മാരാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. ടെസ്റ്റ് ടീമിനെ ഹാഷിം അംലയും ഏകദിന ടീമിനെ എ ബി ഡിവില്ലിയേഴ്‌സും ട്വന്റി 20 ടീമിനെ ഫാഫ് ഡുപ്ലിസിയും നയിക്കും.

സെപ്തംബര്‍ 29 ന് പരിശീലനമത്സരത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുക. ഒക്‌ടോബര്‍ രണ്ടിന് ധരംശാലയില്‍ ഒന്നാം ട്വന്റി 20 മത്സരം. അഞ്ചിന് കട്ടക്കില്‍ രണ്ടാം ട്വന്റി 20 മത്സരം. ഒക്ടോബര്‍ എട്ടിന് കൊല്‍ക്കത്തയില്‍ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20. കാണ്‍പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ഏകദിനമത്സരങ്ങള്‍. ടെസ്റ്റ മത്സരങ്ങള്‍ നവംബര്‍ 9 മുതല്‍ ഡിസംബര്‍ 7 വരെ നടക്കും.

-bcci-csa

ഇന്ത്യയില്‍ ഇന്ത്യന്‍ താരങ്ങളെപ്പോലെ തന്നെ പ്രശസ്തരാണ് ഐ പി എല്ലിലെ മിന്നും താരങ്ങളായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്മാര്‍. ഡുപ്ലിസി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും ഡിവില്ലിയേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയും കളിക്കുന്നു. ഇവരെ കൂടാതെ ഐ പി എല്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്‍, ജെ പി ഡുമിനി, ഇമ്രാന്‍ താഹിര്‍, മോണി മോര്‍ക്കല്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡി കോക് എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഓഫ് സ്പിന്നര്‍ ഡെയ്ന്‍ പാസറ്റ് ആണ് ടീമിലെ കുഞ്ഞന്‍. ഒരേയൊരു ടെസ്റ്റ് കളിച്ച പരിചയമേ പാസറ്റിന് ഉള്ളൂ.

Story first published: Friday, September 11, 2015, 12:45 [IST]
Other articles published on Sep 11, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X