വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ ടൈം ഇലവനില്‍ സച്ചിന്‍ ഇല്ല.. ആളുകള്‍ ചോദിക്കുന്നു ആരാണീ അലക്‌സ് ഹെയ്ല്‍സ്?

By Muralidharan

ദില്ലി: കുമാര്‍ സംഗക്കാരയ്ക്ക് പിന്നാലെ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറെ ഓള്‍ ടൈം ബെസ്റ്റ് ഇലവനില്‍ നിന്നും ഒഴിവാക്കി ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സും. സച്ചിന് പകരം വീരേന്ദര്‍ സേവാഗിനെയാണ് ഹെയ്ല്‍സ് ഇന്ത്യയില്‍ നിന്നും ടീമിലെടുത്തിരിക്കുന്നത്. ഡ്രീം ടീമില്‍ നിന്നും സച്ചിനെ ഒഴിവാക്കിയ ഹെയ്ല്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.

<strong>സംഗക്കാര സച്ചിനെ ഒഴിവാക്കിയത് അസൂയ കൊണ്ടോ.. വിവാദം പുകയുന്നു!</strong>സംഗക്കാര സച്ചിനെ ഒഴിവാക്കിയത് അസൂയ കൊണ്ടോ.. വിവാദം പുകയുന്നു!

സച്ചിനെ ഒഴിവാക്കി ഒരു സ്വപ്‌ന ടീം തിരഞ്ഞെടുക്കാന്‍ ആരാണ് ഈ അലക്‌സ് ഹെയ്ല്‍സ് എന്നാണ് സച്ചിന്‍ ആരാധകര്‍ ചോദിക്കുന്നത്. സച്ചിന് പകരം അലസ്റ്റര്‍ കുക്കിനെ ഓപ്പണറാക്കിയത് കുക്ക് സ്വന്തം ടീമായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായത് കൊണ്ടല്ലേ എന്നും ആളുകള്‍ ഹെയ്ല്‍സിനെ കളിയാക്കുന്നു. എന്നാല്‍ 10000 റണ്‍സ് തികച്ച പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടത്തിനുടമായായത് കൊണ്ടാണ് കുക്കിന് ടീമില്‍ ഇടം കിട്ടിയതെന്ന് ഹെയ്ല്‍സ് പറയുന്നു.

sachin-alexhales

സേവാഗാണ് ഹെയ്ല്‍സിന്റെ ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്യുക. സേവാഗിനൊപ്പം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് ബാറ്റിംഗിനിറങ്ങും. റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, ജാക്വിസ് കാലിസ്. സര്‍ ഗാരി സോബേഴ്‌സ്, മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, വസിം അക്രം, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിങ്ങനെ പോകുന്നു ഹെയ്ല്‍സ് തിരഞ്ഞെടുത്ത സ്വപ്‌ന ടീം.

<strong>ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം... അപ്പോള്‍ ദ്രാവിഡ്?</strong>ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം... അപ്പോള്‍ ദ്രാവിഡ്?

ശ്രീലങ്കന്‍ താരമായ കുമാര്‍ സംഗക്കാര പ്രഖ്യാപിച്ച സ്വപ്‌ന ടീമിലും സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇടം കിട്ടിയിരുന്നില്ല. സച്ചിന് പകരം രാഹുല്‍ ദ്രാവിഡിനെയാണ് സംഗ ടീമിലെടുത്തത്. അതിന് മുന്നേ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം തന്റെ ഓള്‍ ടൈം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സച്ചിന്‍ ഉണ്ടായിരുന്നു. സച്ചിനില്ലാതെ സ്വപ്‌ന ടീം തിരഞ്ഞെടുത്ത സംഗക്കാരയ്‌ക്കെതിരെയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

Story first published: Monday, July 4, 2016, 10:58 [IST]
Other articles published on Jul 4, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X