രോഹിതിന്റെ സെഞ്ചുറി പാകിസ്താന് കടപ്പെട്ടിരിക്കുന്നു!!!
മെല്‍ബണ്‍: ബംഗ്ലാദേശിനെതിരെ ഇന്ത്യക്കാരന്‍ സെഞ്ചുറിയടിച്ചതില്‍ പാകിസ്താന് എന്ത് കാര്യം. കാര്യമുണ്ട്. ലോകകപ്പിലെ കന്നി സെഞ്ചുറി നേടാന്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ സഹായിച്ചത് ഒരു പാകിസ്താനിയാണ്. കൃത്യമായി പറഞ്ഞാല്‍ പാകിസ്താനി അംപയര്‍ അലിം ദാര്‍. റൂബല്‍ ഹസ്സന്റെ പന്തിലാണ് അലിം ദാറുടെ സഹായം കൊണ്ട് രോഹിതിന് ജീവന്‍ കിട്ടിയത്.
രോഹിത് ശര്‍മ 90 ല്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍. താമസിയാതെ രോഹിത് ശര്‍മ നൂറിലെത്തി. പിന്നെ തനിസ്വരൂപം പുറത്തെടുക്കുകയും ചെയ്തു. കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് ഇന്ത്യ 300 ലും എത്തി. ഫുള്‍ടോസ് പന്ത് പരിധി വിട്ട് ഉയര്‍ന്നു എന്ന് പറഞ്ഞാണ് അലിം ദാര്‍ നോബോള്‍ വിളിച്ചത്. സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു അംപയര്‍.

ഔട്ടാണ് അംപയര്‍ സാറേ
എന്നാല്‍ പന്ത് നോബോളായിരുന്നില്ല എന്ന് റിപ്ലേകള്‍ തെളിയിച്ചു. അലിം ദാര്‍ നോബോള്‍ വിളിച്ചതോടെ മെയിന്‍ അംപയറായ ഇയാന്‍ ഗോള്‍ഡും നോബോള്‍ വിളിച്ചു.

പാകിസ്താന്‍ സിന്ദാബാദ്
അലിം ദാര്‍ സിന്ദാബാദ് എന്നാണ് രാജ്ദീപ് സര്‍ദേശായി ഇതിന് പിന്നാലെ ട്വീറ്റ് ചെയ്തത്. മറ്റ് പല പ്രമുഖരും അംപയറെ വിമര്‍ശിച്ച് രംഗത്തെത്തി

ലക്ഷ്മണ്‍ പറയുന്നു
അത് നോബാളായിരുന്നില്ല എന്നാണ് വി വി എസ് ലക്ഷ്മണും ട്വിറ്ററില്‍ പറഞ്ഞത്. ഇത് കാരണം ഇന്ത്യ 20 റണ്‍സെങ്കിലും കൂടുതല്‍ അടിച്ചു എന്നും ലക്ഷ്മണ്‍ പറഞ്ഞു.

ബാറ്റ് കാണിക്കുന്നില്ലേ
സെഞ്ചുറി തികച്ച ശേഷം രോഹിത് അംപയറെ ബാറ്റ് കാണിക്കണമായിരുന്നു എന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തത്.

ഹോളി സമ്മാനം
പാകിസ്താന്‍കാരനായ അംപയര്‍ രോഹിത് ശര്‍മയ്ക്ക് ഹോളി സമ്മാനം കൊടുത്തതാണ് എന്ന് വരെ ചിലര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications