For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയോട് തോറ്റു: ബംഗ്ലാദേശിയായ ഐസിസി പ്രസിഡണ്ട് രാജിവെക്കും?

ധാക്ക: താന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡണ്ടാണ്. അല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റേതല്ല - ഐ സി സി പ്രസിഡണ്ട് മുസ്തഫ കമാലിന്‍രെ വാക്കുകളാണ് ഇത്. ക്രിക്കറ്റിന് മേല്‍ ഇന്ത്യയ്ക്കുള്ള പിടിയാണ് ബംഗ്ലാദേശ് തോല്‍ക്കാനുള്ള കാരണം എന്ന് ആരോപിച്ചാണ് മുസ്തഫ കമാല്‍ ഇങ്ങനെ പ്രതികരിക്കുന്നത്.

ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ധാക്ക ട്രിബ്യൂണിനോട് സംസാരിക്കവേയാണ് ഐ സി സി പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ പോലും താന്‍ തയ്യാറാണ് എന്ന് മുസ്തഫ കമാല്‍ വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ കേന്ദ്രമന്ത്രി കൂടിയാണ് മുസ്തഫ കമാല്‍. ഐ സി സി ഭാരവാഹികളെ ഈ പ്രസ്താവന ചൊടിപ്പിക്കും എന്ന കാര്യം ഉറപ്പാണ്, ഇന്ത്യയുടെ എന്‍ ശ്രീനിവാസനാണ് ഐ സി സി ചെയര്‍മാന്‍.

icc

രോഹിത് ശര്‍മ പുറത്തായ പന്ത് നോബോള്‍ വിളിച്ചതും ശിഖര്‍ ധവാന്‍ ബൗണ്ടറിയില്‍ എടുത്ത ക്യാച്ചുമാണ് ഇന്ത്യ - ബംഗ്ലാദേശ് കളിയില്‍ വിവാദമായത്. രോഹിത് ശര്‍മ ഔട്ടായത് നോബോളല്ല എന്ന് ക്രിക്കറ്റ് വിദഗ്ധരും കളി ആരാധകരും പറയുന്നു. ബംഗ്ലാദേശ് ആരാധകരും ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

അതൊര് വിക്കറ്റായിരുന്നു. പന്ത് അരക്കെട്ടിന് താഴെയായിരുന്നു. അംപയര്‍ക്ക് സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞില്ല - സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇതേക്കുരിച്ച് പറഞ്ഞു. 90 ല്‍ നില്‍ക്കവേ ജീവന്‍ കിട്ടിയ രോഹിത് വിലപ്പെട്ട 40 റണ്‍സ് കൂടി അടിച്ചാണ് പുറത്തായത്. കളിയിലെ മാന്‍ ഓഫ് ദ മാച്ചും രോഹിത് തന്നെയായിരുന്നു.

Story first published: Friday, March 20, 2015, 12:20 [IST]
Other articles published on Mar 20, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+