Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച കുക്കിന് അമ്പരപ്പിക്കുന്ന സമ്മാനവുമായി മാധ്യമ പ്രവര്‍ത്തകര്‍

ലണ്ടന്‍: തന്റെ ഒടുവിലത്തെ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിനേടിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ സമ്മാനം ആരെയും അമ്പരപ്പിക്കുന്നത്. ബിയര്‍ പ്രേമിയായ കുക്കിന് 33 കുപ്പി ബിയറുകളാണ് മാധ്യമപ്രവര്‍ത്തകര്‍ സമ്മാനമായി നല്‍കിയത്. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സമ്മാനം കൈമാറിയത്.

രാജ്യത്തിനുവേണ്ടി കുക്ക് ഇതുവരെ നല്‍കിയതെല്ലാം വിലമതിക്കുന്നതാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. കളിക്കാരനായും ക്യാപ്റ്റനായും ഇംഗ്ലണ്ടുവേണ്ടി അനേകം വിജയങ്ങള്‍ കൊണ്ടുവന്നു. തങ്ങളുമായുള്ള താങ്കളുടെ ഡീല്‍ വളരെ നന്നായിരുന്നു. കളിയില്‍ ഉയര്‍ച്ചയും താഴ്ചയുമുള്ളപ്പോഴെല്ലാം ഒരു പ്രൊഫഷണല്‍ രീതിയില്‍ താങ്കള്‍ അത് കൈകാര്യം ചെയ്തു.

alastaircook

ഇപ്പോള്‍ ഞങ്ങള്‍ ഒരു ചെറിയ സമ്മാനം നല്‍കുകയാണ്. ഒരിക്കല്‍ ഡിന്നറിന് പുറത്തുപോയപ്പോള്‍ താങ്കള്‍ പറഞ്ഞു, വൈനിനേക്കാള്‍ ബിയര്‍ ആണിഷ്ടമെന്ന്. അതുകൊണ്ട് 33 ബിയര്‍ കുപ്പികള്‍ സമ്മാനമായി നല്‍കുകയാണ്. ഓരോ കുപ്പിയിലും ഒരോ മാധ്യമപ്രവര്‍ത്തന്റെ വകയായും ഒരു സന്ദേശമുണ്ടായിരിക്കും. ഒരു ജേര്‍ണലിസ്റ്റ് പറഞ്ഞു. തനിക്ക് കിട്ടിയ ബഹുമതിക്കും സമ്മാനത്തിനും ഏറെ നന്ദിയുണ്ടെന്നായിരുന്നു കുക്കിന്റെ മറുപടി.

അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ ടെസ്റ്റിലും സെഞ്ച്വറി നേടി കുക്ക് ചരിത്ര നേട്ടത്തിനൊപ്പമെത്തിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് ഇപ്പോള്‍ അലിസ്റ്റര്‍ കുക്ക്. ഗ്രെഗ് ചാപ്പല്‍, റെഗ്ഗി ഡഫ്, മുഹമ്മദ് അസറുദ്ദീന്‍, വില്യം പോണ്‍സ്‌ഫോര്‍ഡ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മുന്‍ താരങ്ങള്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയുമായാണ് കുക്ക് വിരമിക്കുന്നത്.

Story first published: Tuesday, September 11, 2018, 12:45 [IST]
Other articles published on Sep 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+