Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ക്കും സ്മിത്തിനും ഇംഗ്ലീഷ് കാണികളുടെ പരിഹാസം, ശ്രദ്ധിക്കേണ്ടെന്ന് അലന്‍ ബോര്‍ഡര്‍

ലണ്ടന്‍: പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീന്‍ സ്മിത്തിനും കടുത്ത പരിഹാസമാണ് ഇംഗ്ലീഷ് കാണികളില്‍ നിന്നുണ്ടായത്. സന്നാഹ മത്സരത്തില്‍ സ്മിത്തിനെ ചതിയന്‍ എന്നുവരെ കാണികള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ നേരിടാന്‍ മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍. ഇതിനെ അവഗണിക്കാനാണ് ബോര്‍ഡര്‍ ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്.

1

നേരത്തെ ഓസ്‌ട്രേലിയന്‍ ടീം കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആരാധകരോട് ഇരുതാരങ്ങളെയും പരിഹസിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവരെയും മനുഷ്യരെ പോലെ കാണണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മികച്ച കളിയിലൂടെ ഇതിനെ നേരിടണമെന്നാണ് ബോര്‍ഡറുടെ നിര്‍ദേശം. ഇതിനോട് ആദ്യം പൊരുത്തപ്പെടുക. പിന്നെ അതിനെ അവഗണിക്കുക. തങ്ങള്‍ വിലക്ക് നേരിട്ടിരുന്നു എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഇരുവരോടും പറഞ്ഞു.

എന്നാല്‍ ഇത് മാത്രം വിചാരിച്ചിരിക്കരുത്. കാര്യങ്ങള്‍ മുന്നോട്ട്‌പോകേണ്ടതുണ്ട്. അതുകൊണ്ട് പ്രകോപനത്തിന് അടിപ്പെടാതെ കളിക്കണമെന്നും ബോര്‍ഡര്‍ നിര്‍ദേശിച്ചു. അതേസമയം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തു ചുരണ്ടല്‍ വിവാദത്തെ കുറിച്ച് ലോകകപ്പിന്റെ സമയത്ത് ചര്‍ച്ച ചെയ്തിരുന്നില്ല. ടീമിന്റെ കെട്ടറപ്പിനെ ബാധിക്കുമെന്നാണ് ടീമംഗങ്ങള്‍ പറയുന്നത്.

അതേസമയം വാര്‍ണര്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ പുറത്താകാതെ 89 റണ്‍സെടുത്തിരുന്നു. വാര്‍ണര്‍ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി അടിച്ചിരുന്നു. സാന്‍ഡ് പേപ്പര്‍ വേഷത്തിലെത്തിയ ആരാധകര്‍ കഴിഞ്ഞ ദിവസം ഇരുതാരങ്ങളെയും പരിഹസിച്ചിരുന്നു. ആരാധകരുടെ പരിഹാസം അതിരുകടക്കുന്നു എന്നും വിമര്‍ശനമുണ്ട്.

Story first published: Monday, June 3, 2019, 22:00 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+